ടീമുകള്‍ ദോഹയിലേക്ക്: ലോകകപ്പ് ഫുട്ബാേളിന് ഇനി ആറു നാൾ മാത്രം

കളി കാണാനെത്തുന്നവരുടെ ആരോഗ്യസംരക്ഷണത്തിനായി വിവിധ സ്റ്റേഡിയങ്ങളിലായി തയ്യാറാക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമായി

Update: 2022-11-14 01:31 GMT
Editor : rishad | By : Web Desk
Advertising

ഖത്തര്‍: കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ഇനി ആറ് ദിനങ്ങള്‍ മാത്രം. ഇന്നും നാളെയുമായി എട്ട് ടീമുകള്‍ കൂടി ദോഹയിലെത്തും. കളി കാണാനെത്തുന്നവരുടെ ആരോഗ്യസംരക്ഷണത്തിനായി വിവിധ സ്റ്റേഡിയങ്ങളിലായി തയ്യാറാക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമായി. 

ആകാംക്ഷകളുടെ ആയുസ്സൊടുങ്ങാന്‍ ആറ് അസ്തമയങ്ങളുടെ അകലം മാത്രം. ആള്‍ക്കൂട്ടാരവങ്ങളുടെ ആനച്ചന്തവുമായി ദോഹ കാത്തിരിക്കുന്നു. ആരും കൊതിക്കുന്നൊരാ മോഹക്കപ്പിന്റെ ആത്മാവ് തേടി നാല് കളിസംഘങ്ങള്‍ കൂടി ഇന്ന് ദോഹയണയുന്നുണ്ട്. സ്വറ്റ്‌സർലാൻഡ്, തുണീഷ്യ, ഇറാൻ, ദക്ഷിണകൊറിയ ടീമുകളാണ് ഇന്ന് ഖത്തറിലെത്തുന്നത്.

അതേസമയം ആദ്യമത്സരത്തില്‍ ഖത്തറിനെ നേരിടേണ്ട ഇക്വഡോറുകാര്‍ നാളെയാണ് വിമാനമിറങ്ങുക. ആരംഭമാഘോഷമാക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളത്രയും മൂർച്ചകൂട്ടി ആതിഥേയര്‍ കാത്തിരിക്കുകയാണ്. ആരാധകരുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മുന്തിയ സംവിധാനങ്ങളുമായി 60 പ്രത്യേക മെഡിക്കല്‍ ടീമുകള്‍ വിവിധ സ്റ്റേഡിയങ്ങളില്‍ സജ്ജമായിക്കഴിഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News