സന്തോഷ് ട്രോഫി ആവേശത്തിൽ മലപ്പുറം; ആദ്യമത്സരത്തിൽ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും

എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

Update: 2022-04-16 01:00 GMT

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് മലപ്പുറത്ത് പന്തുരുളും. രാവിലെ 9.30ന് പശ്ചിമ ബംഗാൾ - പഞ്ചാബ് മത്സരമാണ് ചാമ്പ്യൻഷിപ്പിലെ ആദ്യ പോരാട്ടം. വൈകിട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് എ ഗ്രൂപ്പിലെ കരുത്തർ കൊമ്പുകോർക്കുന്നത്. കൂടുതൽ തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട ബംഗാളും , കിരീട നേട്ടത്തിൽ രണ്ടാം സ്ഥാനക്കാരായ പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ ആവേശത്തിനൊട്ടും കുറവുണ്ടാകില്ല.

എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടുകളിലെ മിന്നുന്ന പ്രകടനം ഫൈനൽ റൗണ്ട് മത്സരങ്ങളിലും കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജിജോ ജോസഫ് നയിക്കുന്ന കേരള ടീം.

വൈകിട്ട് ഏഴുമണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. കായിക മന്ത്രി വി. അബ്ദു റഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുസമദ് മുഖ്യാതിഥിയാകും. മെയ് രണ്ടിന് പ്രധാനവേദിയായ പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News