ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നൂറ് ​ഗോൾ നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാറിയിരിക്കുകയാണ് താരം

260- മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നൂറ് ​ഗോൾ നേട്ടം

Update: 2023-04-09 12:57 GMT
Advertising

ഏഷ്യൻ വൻകരക്ക് അഭിമാനമായി ദക്ഷിണ കൊറിയൻ ഫുട്ബോൾ താരം സൺ ഹ്യൂങ്- മിൻ. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നൂറ് ​ഗോൾ നേടുന്ന ആദ്യ ഏഷ്യൻ കളിക്കാരനായി മാറിയിരിക്കുകയാണ് താരം. ഇന്നലെ പ്രീമിയർ ലീ​ഗിൽ ടോട്ടൻഹാമിനായി ബ്രൈറ്റണിനെതിരെ ​ഗോൾ നേടിയതോടെയാണ് താരം പ്രീമിയർ ലീ​ഗിൽ ​സെ‍ഞ്ചുറി നേട്ടം പൂർത്തിയാക്കിയത്. മുപ്പതുകാരനായ താരം 2015-ലാണ് പ്രീമിയർ ലീ​ഗ് ക്ലബ്ബായ ‍ടോട്ടൻഹാം ഹോട്സ്പറിൽ ചേരുന്നത്. 260- മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നൂറ് ​ഗോൾ നേട്ടം.

"പ്രീമിയർ ലീഗിൽ 100 ​​ഗോളുകൾ നേടുക എന്നത് ഒരു വലിയ കാര്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ എനിക്ക് വിഷമകരമായ നിമിഷങ്ങൾ ഉണ്ടായതിനാൽ ഞാൻ ശരിക്കും വികാരാധീനനായിരുന്നു. എന്റെ മുത്തച്ഛൻ മരിച്ചു. ഈ നേട്ടം അദ്ദേഹത്തിനായി ഞാൻ സമർപ്പിക്കുന്നു. എല്ലാ ഏഷ്യൻ കളിക്കാരും പ്രത്യേകിച്ച് ദക്ഷിണ കൊറിയക്കാർ ഈ നേട്ടം കാണുകയും അവർക്കിത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഇത് ഏഷ്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമാണ്. യുവാക്കളെ സഹായിക്കുന്നതിന് ഒരു നല്ല മാതൃകയാകാൻ ഞാൻ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പ്രീമിയർ ലീഗിൽ ഒരു ഏഷ്യൻ കളിക്കാരന് അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അവർ വിശ്വസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചിലപ്പോൾ നിങ്ങൾ എല്ലായ്പ്പോഴും ഒരു അത്ഭുതകരമായ സീസൺ പ്രതീക്ഷിക്കുന്നു (കഴിഞ്ഞ വർഷത്തെ പോലെ). പക്ഷേ ചിലപ്പോൾ കൂടുതൽ സമ്മർദ്ദം ഉണ്ടാകാം. ഞാൻ ഏറ്റവും നിരാശനായ വ്യക്തിയും കളിക്കാരനുമാണ്. പക്ഷേ എനിക്ക് എവിടെ മെച്ചപ്പെടാൻ കഴിയുമെന്ന് ഞാൻ കാണുന്നു. അതിനാൽ എന്റെ ബലഹീനതകൾ നോക്കേണ്ടതുണ്ട്. ആരാധകർ എന്നെ പിന്തുണയ്ക്കുന്നു, സീസണിൽ മികച്ച പ്രകടനം നടത്താൻ ഞാൻ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്."

പ്രീമിയർ ലീ​ഗിൽ ഈ സീസണിൽ താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. 28- മത്സരങ്ങളിൽ നിന്ന് വെറും ഏഴ് ​ഗോളുകൾ മാത്രമേ താരത്തിനു നേടാൻ കഴിഞ്ഞിട്ടൊള്ളൂ. പരിശീലകനായ കോണ്ടെയെ ടീം പുറത്താക്കിയപ്പോൾ തന്റെ ഫോമിൽ ക്ഷമാപണവുമായി താരം രം​ഗത്ത് വന്നിരുന്നു.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News