യുവേഫ ചാമ്പ്യന്‍സ് ലീഗ്; ലിവര്‍'പൂളില്‍' മുങ്ങി ഇന്‍റര്‍, ബയേണിന് സമനിലപ്പൂട്ട്

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഇറ്റാലിയന്‍ വമ്പന്മാരെ തകര്‍ത്തത്.

Update: 2022-02-17 04:18 GMT

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തില്‍ ഇന്‍റര്‍മിലാനെതിരെ ലിവർപൂളിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഇറ്റാലിയന്‍ വമ്പന്മാരെ തകര്‍ത്തത്. 

ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവച്ചത്. ഗോളിനായി ഇരു ടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും സ്കോർ ചെയ്യാനായില്ല. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ 75ാം  മിനിട്ടിൽ ഫെർമീന്യോയിലൂടെ ലിവർപൂൾ നിർണായക ലീഡ് നേടി.83ാം  മിനിട്ടിൽ മോ സലായും ലക്ഷ്യം കണ്ടതോടെ ലിവർപൂൾ ജയം ഉറപ്പാക്കി.

പ്രീക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ജയം പ്രതീക്ഷിച്ചെത്തിയ ബയേൺ മ്യൂണിക്കിനെ സാല്‍സ്ബര്‍ഗ് സമനിലയില്‍ തളച്ചു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ സാൽസ്ബർഗ് ബയേണിനെ വരുതിയിൽ നിർത്തി.

21ാം മിനിട്ടിൽ അദാമു നേടിയ ഗോളിലൂടെ സാൽസ്ബർഗ് മുന്നിലെത്തി. ഗോൾ മടക്കാനായി ബയേൺ മ്യൂണിക്കിന്റ ശ്രമം ഫലം കണ്ടത് ഫൈനൽ വിസിലിന് നിമിഷങ്ങൾക്ക് മുമ്പാണ്. 90ാം  മിനിട്ടിൽ കോമനിലൂടെ ബയേണ്‍ ഗോൾ മടക്കി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News