എന്തിനാ കാലുകൊണ്ട് തട്ടിയത്... ഒന്ന് ഊതിയാൽ ഗോളാവില്ലേ; ;നൂറ്റാണ്ടിലെ അബദ്ധം' - വീഡിയോ

എന്നാൽ ഇത്തരമൊരു അബദ്ധം ആദ്യമായിരിക്കുമെന്നാണ് ഒരു വീഡിയോക്ക് കീഴെ ആരാധകർ ആശ്ചര്യപ്പെടുന്നത്

Update: 2022-07-11 13:35 GMT
Editor : Dibin Gopan | By : Web Desk

ഒട്ടാവ: അപ്രതീക്ഷിത ആംഗിളുകളിൽ നിന്ന് ചില സൂപ്പർ ഗോളുകൾ ഫുട്‌ബോൾ മൈതാനത്ത് ഉണ്ടാവാറുണ്ട്. ചില നിമിഷത്തെ അശ്രദ്ധ കൊണ്ട്  ഗോളടിക്കാൻ സാധിക്കാത്ത സംഭവങ്ങളും ഫുട്ബോൾ ലോകത്തിന് സുപരിചിതം. എന്നാൽ ഇത്തരമൊരു അബദ്ധം ആദ്യമായിരിക്കും.

കനേഡിയൽ പ്രീമിയർ ലീഗിൽ നടന്ന ഒരു പോരാട്ടത്തിലാണ് നൂറ്റാണ്ടിലെ അബദ്ധം എന്ന് ഇപ്പോൾ തന്നെ ആരാധകർ പേര് ചാർത്തിയ സംഭവം. കഴിഞ്ഞ ദിവസം നടന്ന വാല എഫ്സി- എച്എഫ്എക് വാൻഡറേഴ്സ് ടീമുകൾ തമ്മിലുള്ള പോരിനിടെയാണ് അബദ്ധം.വാല എഫ്സിയുടെ സുഡാൻ താരം അകിയോ ഗോൾ നേടാൻ ലഭിച്ച സുവർണാവസരം പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ആരാധകരെ അമ്പരപ്പിച്ചു കളഞ്ഞത്. എങ്കിലും മത്സരം വാല എഫ്സി തന്നെ വിജയിച്ചു.

Advertising
Advertising


വാല എഫ്സി മുന്നേറ്റ താരം അലസാന്ദ്രോ റിഗ്ഗി ബോക്സിനകത്തുവച്ച് പാസ് ചെയ്ത് കിട്ടിയ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. വാണ്ടറേഴ്സ് ഗോൾ കീപ്പർ ഇത് തടുത്തു. എന്നാൽ പന്ത് ഗോൾ കീപ്പറുടെ പിടിയിൽ നിന്ന് വലയിലേക്ക് പതിയെ കയറാൻ തുടങ്ങി. വലക്ക് സമീപത്തേക്ക് ഓടി കയറിയ അകിയോക്ക് പന്തിന് വെറുതെ ഒന്നു തൊട്ടാൽ മാത്രം മതിയായിരുന്നു.പക്ഷേ താരം പന്ത് തട്ടിയത് പുറത്തേക്കാണെന്ന് മാത്രം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News