ലോകകപ്പ് യോഗ്യത; ബ്രസീലിന്റെ അപരാജിത കുതിപ്പ്‌ തുടരുന്നു

ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്

Update: 2021-06-05 02:54 GMT

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇക്വഡോറിനെ വീഴ്ത്തിയ മഞ്ഞപ്പടയുടേത് ഗ്രൂപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. അറുപത്തിയഞ്ചാം മിനിറ്റില്‍ റിച്ചാര്‍ളിസനാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്. തൊണ്ണൂറ്റിനാലാം മിനിറ്റില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ ജയം ഉറപ്പിച്ചു. റിച്ചാര്‍ളിസന്റെ ഒന്‍പതാം അന്താരാഷ്ട്ര ഗോളാണിത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News