ചാമ്പ്യന്‍സ് ലീഗ്; പരിക്ക് വീണ്ടും വിനയായി, എ.സി. മിലാന്‍-ലിവര്‍പൂള്‍ പോരാട്ടത്തിന് ഇബ്രാഹിമോവിച്ചുണ്ടാകില്ല

വ്യാഴാഴ്ച ആന്‍ഫീല്‍ഡില്‍ ഇന്ത്യൻ സമയം 12.30നാണ് മിലാൻ ലിവർപൂളിനെ നേരിടുന്നത്.

Update: 2021-09-14 13:00 GMT
Editor : Nidhin | By : Web Desk

യുവേഫ ചാമ്പ്യൻസ് ലീഗിൽ എ.സി. മിലാൻ ആരാധകർക്ക് നിരാശ. വ്യാഴാഴ്ച ലിവർപൂളിനോട് അവരുടെ തട്ടകമായ ആൻഫീൽഡിൽ ഏറ്റുമുട്ടുമ്പോൾ എ.സി. മിലാന്റെ സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അവരോടൊപ്പമുണ്ടാകില്ല.

കാലിന്റെ ഉപ്പൂറ്റിക്കുണ്ടായ പരിക്കാണ് ഇബ്രാഹിമോവിച്ചിന് വിനയായത്. പരിശീലനത്തിന് ഇറങ്ങിയെങ്കിലും അദ്ദേഹം പരിശീലനം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. അടുത്തിടെയാണ് പരിക്ക് മാറി താരം എ.സി. മിലാനോടൊപ്പം ചേർന്നത്. പരിക്ക് മാറി തിരിച്ചുവന്ന് ആദ്യമത്സരത്തിൽ തന്നെ ലാസിയോക്കെതിരേ ഗോൾ നേടി അദ്ദേഹം വരവറിയിച്ചിരുന്നു. വ്യാഴാഴ്ച ഇന്ത്യൻ സമയം 12.30നാണ് മിലാൻ ലിവർപൂളിനെ നേരിടുന്നത്.

എ.സി മിലാന് വേണ്ടി 22 ഗോളുകളാണ് ഇബ്രാഹിമോവിച്ച് ഇതുവരെ നേടിയിട്ടുള്ളത്. 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News