ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫിന് ഷൂട്ടിംഗിനിടെ പരിക്ക്

45കാരനായ ആന്‍ഡ്രുവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുന്‍പ് സംഭവ സ്ഥലത്തു വച്ചു തന്നെ വൈദ്യസഹായം നല്‍കിയിരുന്നു

Update: 2022-12-14 04:43 GMT
Editor : Jaisy Thomas | By : Web Desk

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ ഫ്ലിന്‍റോഫിന് ബിബിസി ടെലിവിഷൻ ഷോയായ ടോപ്പ് ഗിയറിന്‍റെ ചിത്രീകരണത്തിനിടെ പരിക്ക്. ആന്‍ഡ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 45കാരനായ ആന്‍ഡ്രുവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുന്‍പ് സംഭവ സ്ഥലത്തു വച്ചു തന്നെ വൈദ്യസഹായം നല്‍കിയിരുന്നു. അദ്ദേത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിബിസി ന്യൂസ് വെബ്‌സൈറ്റ് അറിയിച്ചു. 

ചൊവ്വാഴ്ച സൗത്ത് ലണ്ടനിലെ ഡൺസ്ഫോൾഡ് പാർക്ക് എയറോഡ്രോമില്‍ ടെസ്റ്റ് ട്രാക്ക് നടക്കുമ്പോഴായിരുന്നു അപകടം. 'ഫ്രെഡി' എന്നറിയപ്പെടുന്ന ഓൾറൗണ്ടറായ ഫ്ലിന്‍റോഫ്, 32-ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ടെലിവിഷനിലും റേഡിയോയിലുമായി തിളങ്ങി. 2005ലും 2009ലും ഇംഗ്ലണ്ട് ആഷസ് ട്രോഫി നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News