ഗോള്‍ഫ് കളിക്കിടെ പരിക്ക്, ബെയര്‍സ്റ്റോ ലോകകപ്പിനില്ല; ഇംഗ്ലണ്ടിന് തിരിച്ചടി

ഇന്ന് ഗോള്‍ഫ് പരിശീലനം നടത്തുന്നതിനിടെയാണ് ബെയര്‍സ്റ്റോക്ക് കാലിന് പരിക്കേൽക്കുന്നത്.

Update: 2022-09-02 16:13 GMT
Advertising

ലോകകപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ഇംഗ്ലണ്ട് ആരാധകരെ നിരാശയിലാക്കി പുതിയ വാര്‍ത്ത. ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍‍ ജോണി ബെയര്‍സ്റ്റോ പരിക്കുമൂലം ടീമിന് പുറത്തായി. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വമ്പന്‍ തിരിച്ചടിയാണ് അവസാന നിമിഷം തങ്ങളുടെ വെടിക്കെട്ട് താരത്തിന് പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വരുന്നത്. ഇന്ന് ഗോള്‍ഫ് പരിശീലനം നടത്തുന്നതിനിടെയാണ് ബെയര്‍സ്റ്റോക്ക് കാലിന് പരിക്കേൽക്കുന്നത്. 

ടി20 ലോകകപ്പിനുള്ള ടീം നേരത്തെ തന്നെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതുകൊണ്ട് തന്നെ ബെയര്‍സ്റ്റോ ലോകകപ്പിനുണ്ടാകില്ല എന്ന് വ്യക്തമായി. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റും ബെയര്‍സ്റ്റോക്ക് നഷ്ടമാകും. ടെസ്റ്റില്‍ ബെയര്‍സ്റ്റോക്ക് പകരം നോട്ടിംഗ്‌ഹാംഷെയര്‍ ബാറ്ററായ ബെന്‍ ഡക്കറ്റിനെ ഇംഗ്ലണ്ട് ടീമിലെടുത്തിട്ടുണ്ട്. ടി20 ലോകകപ്പില്‍ ബെയര്‍സ്റ്റോയുടെ പകരക്കാരന്‍ ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.

ലോകകപ്പിനുള്ള ടീമില്‍ ജേസണ്‍ റോയിയെ പുറത്തിരുത്തിയിരുന്നു. ഇതോടെ ജോണി ബൈര്‍സ്റ്റോയും ക്യാപ്റ്റന്‍ ജോസ് ബട്‍ലറും ചേര്‍ന്നാകും ഇംഗ്ലണ്ടിന് വേണ്ടി ഈ ലോകകപ്പിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് തിരിച്ചടിയായി ബൈര്‍സ്റ്റോക്ക് അപ്രതീക്ഷിതമയി പരിക്കേല്‍ക്കുന്നത്.



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News