ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ജപ്പാനെതിരെ

സെമി പോരാട്ടത്തിൽ ഇന്ത്യ നേരിടുന്ന ജപ്പാൻ നിലവിലെ റണ്ണർ അപ്പുകളാണ്

Update: 2023-08-11 01:20 GMT

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ജപ്പാനെതിരെ ഇന്ത്യ ഇന്നിറങ്ങും. സെമി പോരാട്ടത്തിൽ ഇന്ത്യ നേരിടുന്ന ജപ്പാൻ നിലവിലെ റണ്ണർ അപ്പുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചിരുന്നു. രാത്രി എട്ടരയ്ക്ക് ചെന്നൈയിലാണ് മത്സരം. മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയ മലേഷ്യയെ നേരിടും.

Advertising
Advertising

അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. നായകൻ ഹർമൻപ്രീത് സിങ്ങിന്റെ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്ത്യ നേരത്തെ ലീഡ് ആദ്യം ഉറപ്പിച്ചത്. മൂന്നാം ക്വാർട്ടറിൽ ജുഗ്രാജ് സിങ്ങും ആകാശ്ദീപ് സിങ്ങും ഗോൾ നേടി.

സെമിയിൽ കടന്ന മലേഷ്യ ഗ്രൂപ്പിൽ രണ്ടാമതും ദക്ഷിണകൊറിയ മൂന്നാമതുമാണ്.

Asian Champions Trophy Hockey: India will face Japan in the semi-finals today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News