ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ജപ്പാനോട് സമനില വഴങ്ങി ഇന്ത്യ

മുന്നേറ്റത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ ഇന്ത്യ അർഹിച്ച വിജയം കൈവിടുകയായിരുന്നു

Update: 2023-08-05 01:22 GMT

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സമനില. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ജപ്പാനോടാണ് ഇന്ത്യ1-1ന് സമനില വഴങ്ങിയത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രതിരോധവുമായി ജപ്പാൻ ഇന്ത്യയെ വരിഞ്ഞുകെട്ടിയപ്പോൾ പോരാട്ടം സമനിലയിൽ അവസാനിച്ചു.

Advertising
Advertising

ആദ്യം ലീഡ് നേടിയ ജപ്പാനെതിരെ 43ാം മിനിറ്റിൽ നായകൻ ഹർമൻപ്രീത് സിങാണ് സമനില ഗോൾ നേടിയത്. മുന്നേറ്റത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ ഇന്ത്യ അർഹിച്ച വിജയം കൈവിടുകയായിരുന്നു.

India tied with Japan in the Asian Champions Trophy hockey championship

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News