ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 മത്സരം ഇന്ന്; പരമ്പര തൂത്തുവാരാൻ രോഹിത് പട

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യൻ സംഘം എത്തുന്നത്.

Update: 2022-10-04 01:31 GMT

ഇൻഡോർ: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 മത്സരം ഇന്ന്. വിജയത്തോടെ പരമ്പയിൽ സമ്പൂർണ ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. വൈകീട്ട് ഏഴ് മുതൽ ഇൻഡോറിലാണ് മത്സരം.

കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യൻ സംഘം എത്തുന്നത്. മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മികച്ച ഫോമിലാണ് ടീം ഇന്ത്യ. ബാറ്റിങ് നിരയിൽ എല്ലാ താരങ്ങളും ഫോമിലാണ്. രോഹിത്തും രാഹുലും കോഹ്‌ലിയും സൂര്യകുമാർ യാദവും ഏത് ബോളിങ് നിരയ്ക്കും വെല്ലുവിളിയാണ്.

എന്നാൽ ബോളിങ് നിരയുടെ പ്രകടനം സ്ഥിരതയുള്ളതല്ല. അവസാന ഓവറുകളിൽ എതിരാളികളുടെ റൺസ് ഒഴുക്ക് തടയാൻ ബോളിങ് നിരയ്ക്കാകുന്നില്ല. അർഷദീപ് സിങ്ങും അക്സർ പട്ടേലും ചഹാലും കാര്യമായി റൺസ് വഴങ്ങുന്നുണ്ട്. അതേസമയം, അടിമുടി ആശങ്കയാണ് ദക്ഷിണാഫ്രിക്കൻ പക്ഷത്ത്. ബാറ്റിങ് നിരയിൽ മില്ലറിന് മാത്രമാണ് ഫോമിലേക്കെത്താൻ സാധിച്ചിരിക്കുന്നത്.

നായകൻ ബാവുമയടക്കം മുൻനിര താരങ്ങൾ ഇപ്പോഴും റൺസ് കണ്ടെത്താൻ വലയുകയാണ്. ബോളിങ് നിരയുടെ പ്രകടനവും മറിച്ചല്ല. ഇൻഡോറിലെ ബാറ്റിങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസും നിർണായകമാണ്.

കഴിഞ്ഞദിവസ ​ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 16 റൺസിനും കാര്യവട്ടത്തു നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനമായിരുന്നു ഇന്ത്യൻ വിജയം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News