ഐ.എസ്.എല്ലിൽ ഇന്ന് ചാമ്പ്യൻമാരുടെ പോരാട്ടം

കഴിഞ്ഞ വർഷത്തെ പ്രകടനം അവർത്തിക്കാൻ ഉറച്ചാണ് ഹൈദരാബാദ് എത്തുന്നത്

Update: 2022-10-09 01:42 GMT

പൂനെ: ഐ.എസ്.എല്ലിൽ ഇന്ന് ചാമ്പ്യൻമാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്ക് മുൻ ചാമ്പ്യൻമാരായ മുബൈ സിറ്റിയാണ് എതിരാളികൾ. കഴിഞ്ഞ വർഷത്തെ പ്രകടനം അവർത്തിക്കാൻ ഉറച്ചാണ് ഹൈദരാബാദ് എത്തുന്നത്. കിരീടം നേടിയ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ട്. വിജയത്തോടെ സീസൺ ആരംഭിക്കുകയാണ് മുബൈ സിറ്റിയുടെ ലക്ഷ്യം. പുതിയ പരിശീലകനു കീഴിൽ മികച്ച ഫോമിലാണ് മുബൈ. നായകൻ മുർതാധോഫാൾ അടക്കം എല്ലാ താരങ്ങളും ഫോമിലാണ്. രാത്രി 7.30ന് പൂനെയിലാണ് മത്സരം.

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്സി വിജയിച്ചു. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു തോൽപ്പിച്ചത്.87 മിനിറ്റിൽ അലൻ കോസ്റ്റയാണ് വിജയ ഗോൾ നേടിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News