നിജോയുടെ ഇരട്ട ഗോൾ; സന്തോഷ് ട്രോഫിയിൽ രണ്ടാം മത്സരത്തിലും കേരളത്തിന് ജയം

ബിഹാറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് കേരളം വിജയിച്ചത്

Update: 2022-12-29 12:23 GMT
Editor : Nidhin | By : Web Desk
Advertising

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ രണ്ടാം മത്സരത്തിലും കേരളത്തിന് ജയം. ഗ്രൂപ്പ് രണ്ടിലെ അഞ്ചാം മത്സരത്തിൽ ബിഹാറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് കേരളം വിജയിച്ചത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിജോ ഗിൽബർട്ട് കേരളത്തിന് വേണ്ടി ഇരട്ട ഗോളുകൾ നേടി.

ആദ്യ പകുതിയിൽ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു നിജോ ഗിൽബർട്ടിന്റെ ആദ്യ ഗോൾ. അതിന് ശേഷം ഒരു പെനാൽട്ടിയിലൂടെ നിജോ തന്നെ ലീഡ് ഇരട്ടിയാക്കി. 81ആം മിനുട്ടിൽ ഒരു കോർണറിലൂടെ ബിഹാർ ഒരു ഗോൾ മടക്കിയെങ്കിലും താമസിയാതെ വിശാഖ് മോഹനിലൂടെ മൂന്നാം ഗോൾ നേടിക്കൊണ്ട് കേരളം വിജയം ഉറപ്പിച്ചു. കളി അവസാനിക്കും  അബ്ദു റഹീമും കേരളത്തിനായി ഗോൾ നേടി.

രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കേരളാമാണ് ഗ്രൂപ്പിൽ നിലവിൽ ഒന്നാമതുള്ളത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News