ഐ.പി.എല്‍: മുംബൈയും കൊല്‍ക്കത്തയും ഇന്ന് നേര്‍ക്കുനേര്‍

കണക്കിന്റെ കളിയിൽ മുംബൈക്കാണ് മുൻതൂക്കം

Update: 2021-04-13 12:33 GMT
Editor : Suhail
Advertising

ഐ.പി.എല്ലിൽ ആദ്യ ജയം തേടി ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിൽ ബം​ഗളുരുവിനോട് പരാജയപ്പെട്ടാണ് മുംബൈ എത്തുന്നതെങ്കിൽ ഹൈദരാബാദിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് കൊൽക്കത്ത എത്തുന്നത്. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം.

ബം​ഗളുരുവിനെതിരായ ആദ്യ മത്സരം രണ്ട് വിക്കറ്റിന് കൈവിട്ട് സീസൺ തുടങ്ങിയ മുംബൈ വിജയ വഴിയിൽ തിരിച്ചെത്താനാണ് ശ്രമിക്കുന്നുത്. തോറ്റ് തുടങ്ങുന്നതാണ് മുംബൈയുടെ കരുത്ത് എന്നാണ് ആരാധകരുടെയും പക്ഷം. ക്വാറന്റെയിൻ പൂർത്തിയാക്കിയ സൂപ്പർ താരം ക്വിന്റൺ ഡി കോക്ക് ടീമിലേക്ക് തിരിച്ചെത്തുന്നത് മുംബൈക്ക് കരുത്തേകും.

എന്നാൽ രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത ആദ്യ മത്സരം ആധികാരികമായി ജയിച്ചാണ് ചാമ്പ്യൻമാരെ നേരിടാൻ എത്തുന്നത്.

കണക്കിന്റെ കളിയിൽ മുംബൈക്കാണ് മുൻതൂക്കം. ഇരു ടീമുകളും 27 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ, 21 തവണയും ജയം മുംബൈക്കൊപ്പമായിരുന്നു.

Tags:    

Editor - Suhail

contributor

Similar News