ഇടിക്കൂട്ടില്‍ മെഡലുറപ്പിച്ച് ലവ്‍ലിന

മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്

Update: 2022-08-29 12:36 GMT
Editor : Jaisy Thomas | By : Web Desk

ഒളിമ്പിക്സ് ബോക്സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്‍ലിന ബോര്‍ഗോഹെയ്ന്‍. 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനീസ് തായ്പേയ് താരം നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്. 4-1ന് പരാജയപ്പെടുത്തിയാണ് സെമി പ്രവേശം.


ആദ്യ റൗണ്ടില്‍ ബൈ നേടി രണ്ടാം റൗണ്ടില്‍ ജര്‍മന്‍ താരത്തെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് 23കാരിയായ ലവ്‍ലിന് ക്വാര്‍ട്ടറിലിറങ്ങിയത്. 2018 ലോക ചാംപ്യന്‍ഷിപ്പില്‍ ലവ്‍ലിനയെ തോല്‍പ്പിച്ചിട്ടുള്ള ചെന്നിനെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത് ലവ്‍ലിനക്ക് മധുരപ്രതികാരം കൂടിയായി.

Advertising
Advertising



കൊകുകിഗാൻ അറീനയിലെ റിങ്ങിൽ സമ്പൂർണ ആധിപത്യമാണ് എതിരാളികൾക്കെതിരെ ലവ്‌ലിന പുലർത്തിയത്. 64-69 കിലോ വിഭാഗത്തിലെ മുൻ ലോക ചാമ്പ്യനാണ് ചെൻ നീൻ ചിൻ. ഒളിംപിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കായി മൂന്നാമത്തെ മെഡൽ നേടുന്ന താരം കൂടിയാണ് ലവ്‌ലിന. മേരികോമും വിജേന്ദർ സിങ്ങുമാണ് മറ്റു രണ്ടു പേർ.

ഇന്നലെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വോർട്ടറിൽ തോറ്റു പുറത്തായിരുന്നു. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടായിരുന്നു തോൽവി. 3-2നായിരുന്നു വലൻസിയയുടെ ജയം. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് ഇവർ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News