മാഴ്സലോ മാജിക് ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രസീലിയന്‍ താരം
ഒന്നരപ്പതിറ്റാണ്ടുകാലം റയല്‍ മാഡ്രിഡ് ജഴ്സിയണിഞ്ഞ മാഴ്സലോ 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി
Update: 2025-02-06 14:12 GMT
ബ്രസീലിയൻ ഇതിഹാസം മാഴ്‌സലോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. സ്പാനിഷ് അതികായരായ റയൽ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയിൽ എണ്ണപ്പെടുന്ന മാഴ്‌സലോ തന്റെ 36ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
18ാം വയസിൽ റയലിലെത്തിയ മാഴ്‌സലോ പിന്നെ ഒന്നരപ്പതിറ്റാണ്ടു കാലം സാന്റിയാഗോ ബെർണബ്യൂവിലുണ്ടായിരുന്നു. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആറ് ലാലിഗയുമടക്കം റയലിന്റെ 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 58 മത്സരങ്ങളിൽ ബ്രസീലിയൻ ജേഴ്‌സിയണിഞ്ഞ താരം 2013 ൽ കോൺഫഡറേഷൻ കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.