അവസാന ഓവറില്‍ ഗില്ലിന്‍റെ പടുകൂറ്റന്‍ സിക്സര്‍; ആഘോഷമാക്കി മുംബൈ താരങ്ങള്‍

പ്ലേ ഓഫ് പ്രവേശനം ഉറപ്പിക്കാന്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വെറുമൊരു ജയം മതിയെന്നിരിക്കേ മുംബൈക്ക് വിജയവും ബാംഗ്ലൂരിന്റെ തോൽവിയും അനിവാര്യമായിരുന്നു

Update: 2023-05-22 15:25 GMT

ബാംഗ്ലൂര്‍: ഐ.പി.എല്ലിൽ ഏറെ നിർണായകമായ രണ്ട് മത്സരങ്ങളേറിയ ദിവസമായിരുന്നു ഇന്നലെ. സൂപ്പര്‍ സണ്ടേയില്‍ പ്ലേ ഓഫ് പ്രവേശനം ഉറപ്പിക്കാന്‍  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വെറുമൊരു ജയം മതിയെന്നിരിക്കേ മുംബൈക്ക്  വിജയവും ബാംഗ്ലൂരിന്റെ തോൽവിയും അനിവാര്യമായിരുന്നു. ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിച്ച മുംബൈ താരങ്ങൾ ഗുജറാത്ത് ബാംഗ്ലൂർ മത്സരത്തിനായി കാത്തിരുന്നു.

കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തിയ ബാംഗ്ലൂർ ഗുജറാത്തിനെ എറിഞ്ഞിടുമോ എന്ന ആശങ്കയിലായിരുന്നു മുംബൈ ആരാധകർ. എന്നാൽ കളി പത്തോവർ പിന്നിട്ടപ്പോൾ തന്നെ വിധിയേറെക്കുറേ തീരുമാനമായി. ഗില്ലിന്റെ സെഞ്ച്വറിക്കരുത്തിൽ അവസാന ഓവറിൽ ഗുജറാത്ത് വിജയതീരമണയുമ്പോൾ ഗുജറാത്ത് താരങ്ങളെക്കാൾ ആഘോഷിച്ചത് മുംബൈ താരങ്ങളും ആരാധകരുമായിരുന്നു. ഗുജറാത്തിന്റെ വിജയത്തോടെ മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു.

Advertising
Advertising

ഗുജറാത്ത് ബാംഗ്ലൂർ മത്സരം കണ്ട് കൊണ്ടിരിക്കുന്ന മുംബൈ താരങ്ങളുടെ ഒരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. അവസാന ഓവറിൽ ഗുജറാത്തിനെ ഒരു പടുകൂറ്റൻ സിക്‌സർ പറത്തി ഗിൽ വിജയതീരമണക്കുമ്പോൾ മതിമന്ന് ആഘോഷിക്കുന്ന മുംബൈ താരങ്ങളുടെ വീഡിയോ മുംബൈ ടീം തന്നെയാണ് സോഷ്യല്‍ മീഡയില്‍ പബ്ലിഷ് ചെയ്തത്...



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News