കളിക്കുന്നത് പി.എസ്.എല്ലില്‍; അണിഞ്ഞത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീമിന്‍റെ ഹെല്‍മറ്റ്

നസീം ഷാക്ക് പിഴ ചുമത്തി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

Update: 2023-02-17 10:20 GMT

naseem shah

കളിക്കുന്നത് പാകിസ്താൻ പ്രീമിയർ ലീഗിൽ. കളത്തിലിറങ്ങിയത് ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ടീമിന്റെ ഹെൽമറ്റണിഞ്ഞ്. ഒരു ഹെൽമറ്റില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ പാക് ക്രിക്കറ്റ് താരം നസീം ഷാ. പാകിസ്താൻ ക്രിക്കറ്റ് ലീഗിൽ കഴിഞ്ഞ ദിവസം കളിക്കാനിറങ്ങിയ താരം ബാറ്റിങ്ങിനെത്തിയത് ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ഒരു ടീമിന്റെ ഹെൽമറ്റണിഞ്ഞാണ്.

പി.എസ്.എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും മുൾട്ടാൻ സുൽത്താൻസും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ നസീം ഗ്രൗണ്ടിലിറങ്ങിയത് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ കോമില്ല വിക്ടോറിയൻസിന്റെ ഹെൽമറ്റ് ധരിച്ചായിരുന്നു. ഇത് പി.സി.ബി പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ബോർഡ് താരത്തിന് പിഴ വിധിച്ചു. മാച്ച് ഫീസിന്റെ പത്ത് ശതമാനമാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നസീമിന് പിഴ ചുമത്തിയത്.

Advertising
Advertising


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News