ദേശീയ റെക്കോർഡ്, വെള്ളിമെഡൽ; മടങ്ങിവരവിൽ മിന്നും പ്രകടനവുമായി നീരജ് ചോപ്ര

ടോക്കിയോ ഒളിമ്പിക്‌സിലെ സുവർണ നേട്ടത്തിന് ശേഷമാണ് നീരജ് ചോപ്ര പങ്കെടുത്ത ആദ്യ ഗെയിംസാണ് പാവോ നൂർമിയിലേത്

Update: 2022-08-29 12:22 GMT
Editor : Lissy P | By : Web Desk

ഡൽഹി: പുതിയ ദേശീയ റെക്കോർഡുമായി ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഫിൻലൻഡിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽ 89.30 മീറ്ററാണ് നീരജ് എറിഞ്ഞത്. മത്സരത്തിൽ നീരജ് വെള്ളി നേടി.

കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ നേടിയ 88.07 മീറ്ററെന്ന റെക്കോർഡാണ് നീരജ് തിരുത്തിയത്. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയത്. ടോക്കിയോ ഒളിമ്പിക്‌സിലെ സുവർണ നേട്ടത്തിന് ശേഷമാണ് നീരജ് ചോപ്ര പങ്കെടുത്ത ആദ്യ ഗെയിംസാണിത്.89.83 ദൂരമെറിഞ്ഞ ഫിൻലൻഡ് താരം ഒലിവർ ഹെലൻഡറാണ് സ്വർണ്ണമെഡൽ നേടിയത്.

കടുത്ത മത്സരം തന്നെയാണ്  പാവോ നൂർമി ഗെയിംസിൽ നീരജിന് നേരിടേണ്ടിവന്നത്.  ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ്, ടാക്കിയോയിലെ വെള്ളിമെഡൽ ജേതാവ് ചെക്ക് താരം ജാക്കുബ്, ജർമൻ താരംങ്ങളായ ജൂലിയൻ വെബ്ബർ, ആൻഡ്രിയാസ് ഹോഫ്മാൻ എന്നിവരും ഗെയിംസില്‍ പങ്കെടുത്തിരുന്നു.

Advertising
Advertising



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News