രോഹിത് ശർമ്മ നായകനാകും, കോലിക്കും ഷമിക്കും വിശ്രമം അനുവദിക്കും: ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ...

വരുന്ന റിപ്പോർട്ടുകളെ വിശ്വാസത്തിലെടുത്താൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മ ടീമിനെ നയിക്കും എന്നാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിക്കും. ടി20ക്ക് പുറമെ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിനും കോലിയുണ്ടാവില്ല.

Update: 2021-11-09 14:09 GMT

നമീബിയക്കെതിരായ മത്സരത്തിൽ ജയിച്ചെങ്കിലും ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. അതോടെ നായകൻ എന്ന നിലയിൽ കോലിയുടെയും പരിശീലകൻ എന്ന നിലയിൽ രവിശാസ്ത്രിയുടെയും സേവനത്തിന് വിരാമമായി. പുതിയ നായകന്റെയും പുതിയ പരിശീലകന്റെയും കീഴിലാണ് ഇന്ത്യ-ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡ് ആണെന്ന് ഉറപ്പിച്ചു.

ഇനി നായകൻ ആര് എന്നാണ് അറിയേണ്ടത്. വരുന്ന റിപ്പോർട്ടുകളെ വിശ്വാസത്തിലെടുത്താൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മ ടീമിനെ നയിക്കും എന്നാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിക്കും. ടി20ക്ക് പുറമെ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിനും കോലിയുണ്ടാവില്ല. രണ്ടാം ടെസ്റ്റ് മുതലാകും കോലിയുടെ സേവനം ഇന്ത്യക്ക് ലഭിക്കുക.

Advertising
Advertising

ഈ ആഴ്ച തന്നെ ടീം പ്രഖ്യാപനം ഉണ്ടായേക്കും. അടുത്ത വർഷം ആസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മനസിൽ കണ്ടാണ് ബി.സി.സി.ഐ ടീം പണിയുന്നത്. അടുത്തിടെ സമാപിച്ച ഐപിഎല്ലിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തവർക്കെല്ലാം ന്യൂസിലാൻഡിനെതിരായ ടീമിൽ ഇടം ലഭിച്ചേക്കും.അതേസമയം ടി20യില്‍ അടുത്ത ഉപനായകനാവാൻ ഏറ്റവും യോജിച്ചയാൾ പേസർ ജസ്പ്രീത് ബുംറയാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് പറയുന്നത്. 

മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതിനാലാണ് സെവാഗ് ബുംറയെ പിന്തുണച്ചത്. കെഎ രാഹുലും റിഷഭ് പന്തും മൂന്ന് ഫോർമാറ്റിലും ഒരുപോലെ സ്ഥിരതയോടെ കളിക്കുന്നവരാണോയെന്ന് തനിക്ക് സംശയമുണ്ടെന്നും സെവാഗ് പറയുന്നു. ഇനി യുവതാരത്തെ നായകനാക്കാൻ ബിസിസിഐ തീരുമാനിച്ചാലും വൈസ് ക്യാപ്റ്റൻസി ബുംറക്ക് നൽകണമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. വിരാട് കോലി ടെസ്റ്റ് - ഏകദിന ക്യാപ്റ്റൻസിയിൽ തുടരണമന്നും സെവാഗ് പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News