സന്തോഷ് ട്രോഫി; സെമിയില്‍ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങൾക്ക് പന്തുരുളുമ്പോൾ ഒഡീഷയും കർണാടകയുമാണ് സെമിയിലേക്ക് കണ്ണുനട്ടിരിക്കുന്നത്

Update: 2022-04-25 01:29 GMT
Editor : Lissy P | By : Web Desk

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിലെ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം. വൈകിട്ട് നാലുമണിക്ക് നടക്കുന്ന മത്സരത്തിൽ ഒഡീഷ സർവീസസിനെ നേരിടും. രണ്ടാം മത്സരത്തിൽ കർണാടക ഗുജറാത്തുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങൾക്ക് പന്തുരുളുമ്പോൾ ഒഡീഷയും കർണാടകയുമാണ് സെമിയിലേക്ക് കണ്ണുനട്ടിരിക്കുന്നത്.

മൂന്ന് മത്സരങ്ങൾ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമുൾപ്പടെ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സർവീസസിനെതിരെ ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഒഡീഷ സെമിയിലെത്തും. അങ്ങനെയെങ്കിൽ ബംഗാളാകും സെമിയിൽ ഒഡീഷയുടെ എതിരാളികൾ.സമനിലയാണ് ഫലമെങ്കിൽ രണ്ടാം സ്ഥാനവുമായി കേരളത്തിനെതിരെ സെമി കളിക്കാം.

Advertising
Advertising

അവസാന രണ്ട് മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തിയാണ് ഒഡീഷ സർവീസസിനെതിരെ നിർണായക മത്സരത്തിന് ഇറങ്ങുന്നത്. മൂർച്ചയുള്ള അറ്റാക്കിങ്ങും ശക്തമായ പ്രതിരോധവുമാണ് ഒഡീഷ പുറത്തെടുക്കുന്നത്. എന്നാൽ ഒഡീഷ തോൽക്കാനാകും കർണാടകയുടെ പ്രാർഥന. സർവീസസ് ഒഡീഷയെ പരാജയപ്പെടുത്തുകയും ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താൽ കർണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം. ഗ്രൂപ്പ് ബിയിൽ നിന്ന് മണിപ്പൂർ ഇതിനകം യോഗ്യത നേടി കഴിഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News