പത്തു മിനിറ്റിനുള്ളിലെത്തും ഭായ്; സുരേഷ് റെയ്‌നയുടെ ബന്ധുവിന് ഓക്‌സിജൻ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്

ഓക്‌സിജൻ സിലിണ്ടർ ആവശ്യപ്പെട്ടുള്ള റെയ്നയുടെ പോസ്റ്റ് കണ്ട സൂദ് വിശദാംശങ്ങൾ ചോദിക്കുകയും ഓക്‌സിജൻ സിലിണ്ടർ 10 മിനിറ്റിനുള്ളിൽ എത്തുമെന്ന് ഒരു മണിക്കൂറിനുള്ളിൽ സോനു റെയ്നയ്ക്ക് ഉറപ്പു നൽകുകയും ചെയ്തു.

Update: 2021-05-06 14:47 GMT
Editor : Nidhin | By : Web Desk

ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുവിന് ഓക്‌സിജൻ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്. സോഷ്യൽ മീഡിയയിൽ ഓക്‌സിജൻ സിലിണ്ടറിനായി ക്രിക്കറ്റ് താരം സഹായം തേടിയതിനെ തുടർന്നാണ് ബോളിവുഡ് നടൻ സോനു സൂദ് സുരേഷ് റെയ്നയുടെ സഹായത്തിനെത്തിയത്.

മീററ്റിൽ ചികിത്സയിൽ കഴിയുന്ന തന്‍റെ അമ്മായിക്ക് ഓക്‌സിജൻ സിലിണ്ടർ വേണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റെയ്‌ന അഭ്യർത്ഥിച്ചിരുന്നു.

ഓക്‌സിജൻ സിലിണ്ടർ ആവശ്യപ്പെട്ടുള്ള റെയ്നയുടെ പോസ്റ്റ് കണ്ട സൂദ് വിശദാംശങ്ങൾ ചോദിക്കുകയും ഓക്‌സിജൻ സിലിണ്ടർ 10 മിനിറ്റിനുള്ളിൽ എത്തുമെന്ന് ഒരു മണിക്കൂറിനുള്ളിൽ സോനു റെയ്നയ്ക്ക് ഉറപ്പു നൽകുകയും ചെയ്തു.

Advertising
Advertising

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഒരു വർഷത്തിലേറെയായി സോനു സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ സഹായം തേടി ടാഗ് ചെയ്യുന്നവർക്ക് പലപ്പോഴും മറുപടി നൽകുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സൂദ് ചാരിറ്റി ഫൗണ്ടേഷൻ ആളുകളെ സഹായിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഏപ്രിലിൽ സോനുവിന് കോവിഡ് പോസിറ്റീവായിരുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News