കായിക മേഖലയിൽ പറന്നുയർന്ന് സ്പോർട്ടോ; ലണ്ടനിൽ ലോഞ്ചിങ് നാളെ

ബിസിനസ് മിാത്രമല്ല സ്പ്പോര്‍ട്ടയെ വേറിട്ടു നിര്‍ത്തുന്നത്. കായികമേഖലയില്‍ നന്നായി തിളങ്ങാന്‍ സാധിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്.

Update: 2023-07-20 08:39 GMT
Editor : André | By : Web Desk

മിക്ക മനുഷ്യരുടേയും ഉള്ളില്‍ സ്പോര്‍ട്സ് എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ആവേശമുണ്ട് . കാല്‍പ്പന്തിലും ക്രിക്കറ്റിലുമെല്ലാം അഭിനിവേശം കണ്ടെത്തുന്ന ഹൃദയങ്ങള്‍ നമുക്ക് ലോകത്തിന്‍റെ പല ഭാഗത്തും കാണാന്‍ സാധിക്കും. കോടിക്കണക്കിന് മനുഷ്യരുടെ അഭിനിവേശത്തിലാണ് കായികമേഖലയുടെ ജീവനും ഊര്‍ജ്ജവും നിലനില്‍ക്കുന്നത്. ചിലരുടെ ജീവിതവും ചിലര്‍ക്ക് ലഹരിയുമാണ് കായികമേഖല.

ആരാധകരും കളിക്കാരും മാത്രമല്ല,അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന  സ്പോര്‍ട്സ് ബ്രാന്‍ഡുകളും കായികമേഖലയുടെ അവിഭാജ്യ ഘടകമാണ്. അവ്വിധം, സ്പോര്‍ട്സ് മേഖലയില്‍ വലിയ മാറ്റങ്ങളോടെ കടന്നുവന്ന് ഈ മേഖലയെ വലിയ തോതിൽ മാറ്റിയെടുക്കാനുള്ള ശ്രമത്തിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് സ്പ്പോര്‍ട്ടോ. ഈ കണ്ടതൊന്നുമല്ല, ഇനി കാണാന്‍ പോകുന്നതാണ് കായികമേഖലയുടെ പുത്തന്‍ തുടിപ്പ് എന്നാണ് സ്പ്പോര്‍ട്ടോയുടെ പക്ഷം. സ്പോര്‍ട്സിനാവശ്യമുള്ളതെല്ലാം സ്പോർട്ടോയിൽ ഈ ഒരു കുടക്കീഴില്‍ ലഭ്യമാണ്.

ഇന്ത്യയിലും ദുബായിലും സ്പോര്‍ട്സ് പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ശേഷം കായികലോകത്തിന്റെ സിരാകേന്ദ്രമായ  ലണ്ടനിലും തിളങ്ങാനൊരുങ്ങുകയാണ് സ്പ്പോര്‍ട്ടോ. സ്പോർട്ടോ ബ്രാൻഡിന്റെ പ്രീലോഞ്ച് ജൂലൈ 21 ന് യു.കെ പാർലമെന്റ് ഹൌസ് ഓഫ് ലോർഡ്സിൽ നടക്കുകയാണ്.  എംപിമാരായ ഗ്ലെന്‍ ഗ്രാന്‍ഡ് , ബ്രണ്ണന്‍ കെ സി , വീരേന്ദ്ര ശര്‍മ എന്നിവര്‍ ലോഞ്ച് ഇവന്റിൽ സന്നിഹിതരാവും.

കായിക രംഗത്ത് പരിചയസമ്പത്തുള്ള ഒരു സ്പെഷ്യലിസ്റ്റ് തന്നെയാണ്  അണിയറയില്‍ എന്നതാണ് സ്പോർട്ടോയെ സവിശേഷമാക്കുന്നത്.  മുഹമ്മദ് ഷഹീന്‍ഷാ എന്ന മുന്‍ ഫുട്ബോള്‍ താരത്തിന്‍റെ ഉദ്യമമാണ് സ്പോർട്ടോ. ഈ വിദഗ്ധന്‍റെ കൈയ്യിലായത് കൊണ്ട് ബ്രാന്‍ഡിന് വിശ്വാസ്യതയും ഏറെയാണ്. കായികമേഖലയോടുള്ള ഈ പ്രതിഭയുടെ അടങ്ങാത്ത അഭിനിവേശം ജനങ്ങള്‍ക്കിടയില്‍ സ്പോര്‍ട്ടോയോടുള്ള ഭ്രമം വര്‍ദ്ധിപ്പിച്ചിട്ടേയുളളൂ. സ്പ്പോര്‍ട്ട ഒരു ബ്രാന്‍ഡ് മാത്രമല്ല, ലോകമെമ്പാടുമുള്ള അത്ലെറ്റുകള്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജം കൂടിയാണെന്നും അവരുടെ വേറിട്ട ആവശ്യങ്ങള്‍ മനസ്സിലാക്കി ഗവേഷണങ്ങള്‍ നടത്താനും മികച്ച പ്രൊഡക്റ്റുകള്‍ ലഭ്യമാക്കാനുമാണ് സ്പ്പോര്‍ട്ടോ ശ്രമിക്കുന്നതതെന്നും ഷഹിൻഷാ പറയുന്നു.

സ്പോർട്ടോ കായികപ്രേമത്തിന്‍റ ആഘോഷം കൂടിയാണെന്നാണ് ഷഹീന്‍ഷായുടെ പക്ഷം . ഈ യാത്രയില്‍ കായികപ്രേമിയും പ്രശസ്ത രാഷ്ടീയ നേതാവുമായ കുണ്ടുപ്പുഴയ്ക്കല്‍ മുഹമ്മദ് സബാഹും സ്പ്പോര്‍ട്ടോയ്ക്കൊപ്പമുണ്ട്. ബ്രാന്‍ഡിന്‍റെ മാനേജിംഗ് ഡയരക്റ്റയായ ഇദ്ദേഹത്തിന്‍റ വൈദഗ്ധധ്യം സ്പ്പോര്‍ട്ടയെ അന്താരാഷ്ട്ര തലത്തില്‍ ഉന്നതികളിലെത്തിച്ചിട്ടുണ്ട്. സബാഹിന്‍റെ കെട്ടടങ്ങാത്ത സ്പ്പോര്‍ട്സ് ത്രില്‍ ഈ അടിപൊളി ബ്രാന്‍ഡിന് മുതൽക്കൂട്ടാകുന്നു.

ബിസിനസ് മിാത്രമല്ല സ്പ്പോര്‍ട്ടയെ വേറിട്ടു നിര്‍ത്തുന്നത്. കായികമേഖലയില്‍ നന്നായി തിളങ്ങാന്‍ സാധിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ഫുട്ബോള്‍‌ ക്ലബിലൂടെ വളര്‍ത്തി ഇന്ത്യന്‍ ദേശീയ ടീമിലേക്ക് പുതുതലമുറയെ കൊണ്ടുവരാനുള്ള തീരുമാനം നിരവധി യുവ ഫുട്ബോള്‍ പ്രേമികള്‍ക്ക് പ്രതീക്ഷയായിരിക്കും. മാത്രമല്ല സ്പോര്‍ട്സ് താരങ്ങളെ പിന്തുണയ്കുന്ന അനവധി കാര്യങ്ങള്‍ സ്പ്പോർട്ട ചെയ്യുന്നുണ്ട്. സ്പ്പോര്‍ട്ടോയുടെ ഫുട്ബോള്‍ സ്ക്കൂള്‍ അതിനൊരു ഉദാഹരണമാണ്.

ലോകം മുഴുവന്‍ പടരാന്‍ പോകുന്ന കായികഭ്രമത്തിന് മറ്റൊരു പേരായിരിക്കും ഇനി സ്പ്പോര്‍ട്ടോ എന്നത്. വൈദഗ്ധ്യവും ഗുണമേന്മയും  ഗവേഷണവും കൊണ്ട് കായികചരിത്രത്തില്‍ പുതിയ ഒരു അധ്യായം രചിക്കാനൊരുങ്ങുന്ന സ്പോർട്ടോയ്ക്കൊപ്പം ചേർന്നു നിൽക്കാം. നാളെയുടെ മെസ്സിയോ റൊണാള്‍ഡോയോ നിങ്ങളിലോ നിങ്ങൾക്കൊപ്പമോ ഉണ്ടെങ്കിലോ..

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News