കൊമ്പന്മാര്‍ വീണു; സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഹൈദരാബാദില്‍ നിന്നുള്ള ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാന്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്.

Update: 2023-04-12 13:55 GMT

ഹീറോ സൂപ്പർ കപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഹൈദരാബാദില്‍ നിന്നുള്ള ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാന്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

ആദ്യ മത്സരത്തില്‍ നിന്ന് ഏഴ് മാറ്റങ്ങളുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആദ്യ പകുതിയില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഇത് മുതലെടുത്ത ശ്രീനിധി ഡെക്കാന്‍ കളം നിറഞ്ഞ് കളിച്ചു. കളിയുടെ 17-ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹൃദയം തകര്‍ത്തുകൊണ്ട് ആദ്യ ഗോള്‍ വരുന്നത്. പിന്നീട് 43-ാം മിനുട്ടിൽ കാസ്റ്റനെഡയുടെ ഒരു ആക്രോബാറ്റിക് ഫിനിഷ് ശ്രീനിധിയുടെ ഗോള്‍ നേട്ടം രണ്ടാക്കി..

Advertising
Advertising

രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് മത്സരത്തിലേക്ക് തിരികെയെത്താന്‍ സാധിച്ചില്ല. സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തിയ ജിയാനു മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.

തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്‍റെ സെമി പ്രതീക്ഷയ്ക്ക് മങ്ങലറ്റിരിക്കകയാണ്. ബ്ലാസ്റ്റേഴ്സ് രണ്ട് മത്സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ശ്രീനിധി നാലു പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും. 16ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സിയെ നേരിടും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News