കോഹ്ലിയെ ഞെട്ടിച്ച് ഛേത്രിയുടെ പറക്കും ക്യാച്ച്; വീഡിയോ വൈറല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സുമായാണ് ആര്‍.സി.ബി യുടെ ആദ്യ പോരാട്ടം

Update: 2023-04-01 11:50 GMT

ബംഗളൂരു: ഐ.പി.എൽ 16ാം എഡിഷന് തിരശീല ഉയർന്ന് കഴിഞ്ഞു.. ക്രിക്കറ്റ് ആരാധകർക്കിനി കളിയാരവങ്ങളുടെ പകലിരവുകളാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഒരിക്കൽ കൂടി ഐ.പി.എൽ ഇന്ത്യൻ മണ്ണിലേക്ക് തിരികെയെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ ഗുജറാത്ത് ഉദ്ഘാടന മത്സരം കാണാനെത്തിയത് ഒരു ലക്ഷത്തിലധികം പേരാണ്. 

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‍ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ പോരാട്ടങ്ങള്‍ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഐ.പി.എല്‍ ചരിത്രത്തില്‍‌  ഒരിക്കല്‍ പോലും കിരീടം ചൂടാനാവാത്ത ബാംഗ്ലൂര്‍ ഇക്കുറിയെങ്കിലും ആ നാണക്കേട് മായ്ച്ച് കളയാനാവുമെന്ന പ്രതീക്ഷയിലാണ് .  നാളെ ബാഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ബാഗ്ലൂരിന്‍റെ ആദ്യ പോര്. 

Advertising
Advertising

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പരിശീലന ക്യാമ്പ് സന്ദര്‍ശിക്കാനെത്തി. ബാംഗ്ലൂര്‍ ടീമിനൊപ്പം പരിശീലന സെഷനില്‍ പങ്കെടുത്ത താരത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. പരിശീലനത്തിനിടെ മനോഹരമായി  ഡൈവ് ചെയ്ത് സുനില്‍ ഛേത്രി എടുത്ത ക്യാച്ച് നിരവധി ആരാധകരാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആര്‍.സി.ബി തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News