'നന്ദി ബ്ലാസ്റ്റേഴ്‌സ്, വിട പറയുന്നു'; മഞ്ഞപ്പടയോട് ബൈ പറഞ്ഞ് സിപോവിച്ച്

''ഏറ്റവും അധികം കടപ്പാടുള്ളത് ഈ ക്ലബ്ബിനൊപ്പം സഞ്ചരിച്ചപ്പോള്‍ പിന്തുണച്ച ആരാധകരോട് തന്നെയാണ്... നന്ദി''

Update: 2022-08-30 12:13 GMT

ബോസ്നിയൻ താരം എനസ് സിപോവിച്ച് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു. 31കാരനായ സിപോവിച്ച് കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് താരം ക്ലബ് വിടുന്ന വിവരം പുറത്തുവിട്ടത്.

Advertising
Advertising

''കേരള ബ്ലാസ്റ്റേഴ്‌സിനോട് വിടപറയാനുള്ള സമയമായി, സഹതാരങ്ങൾക്കും കോച്ചിംഗ് സ്റ്റാഫിനും മാനേജ്‌മെന്റിനും നന്ദി, ഏറ്റവും അധികം കടപ്പാടുള്ളത് ഈ ക്ലബ്ബിനൊപ്പം സഞ്ചരിച്ചപ്പോള്‍ പിന്തുണച്ച ആരാധകരോട് തന്നെയാണ്... നന്ദി, ഞാൻ വിട പറയുന്നു, എന്നാൽ നമ്മള്‍ ഉടനെ വീണ്ടും കാണും''. ഇന്‍സ്റ്റഗ്രാമിലെ വിടവാങ്ങല്‍ കുറിപ്പില്‍ സിപോവിച്ച് കുറിച്ചു



പ്രതിരോധ നിരക്കാരനായ സിപോവിച്ച് ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും സ്കോര്‍ ചെയ്തിട്ടുണ്ട്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News