'പ്രതിഷേധം തുടരും' ; മാനേജ്മെന്‍റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മഞ്ഞപ്പട
താരങ്ങൾക്കോ ടീമിനോ എതിരല്ല തങ്ങളുടെ പ്രതിഷേധമെന്നും മാനേജ്‌മെന്‍റിന്‍റെ നയങ്ങൾക്ക് എതിരാണെന്നും മഞ്ഞപ്പട അറിയിച്ചു.
Update: 2025-01-18 12:26 GMT
കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധം തുടരുമെന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട. മാനേജ്‌മെന്റുമായുള്ള ചർച്ചക്ക് ശേഷമാണ് മഞ്ഞപ്പടയുടെ പ്രതികരണം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവുമെന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. താരങ്ങൾക്കോ ടീമിനോ എതിരല്ല തങ്ങളുടെ പ്രതിഷേധമെന്നും മാനേജ്‌മെന്‍റിന്‍റെ നയങ്ങൾക്ക് എതിരാണെന്നും മഞ്ഞപ്പട അറിയിച്ചു.