''കോഹ്ലി ബാംഗ്ലൂർ വിടണം''; പുതിയ ടീം നിർദേശിച്ച് പീറ്റേഴ്‌സൺ

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിറകേയാണ് പീറ്റേഴ്സന്‍റെ പ്രതികരണം

Update: 2023-05-22 12:25 GMT

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എക്കാലത്തേയും മികച്ച കളിക്കാരനാണ് വിരാട് കോഹ്ലി. ടീമിന്റെ നായകനായും മുൻനിര ബാറ്ററുമായെല്ലാം വർഷങ്ങളായി കോഹ്ലി ബാംഗ്ലൂരിനൊപ്പമുണ്ട്. എന്നാൽ ചരിത്രത്തിലൊരിക്കൽ പോലും കോഹ്ലിക്ക് ബാംഗ്ലൂരിന് ഒരു ഐ.പി.എൽ കിരീടം നേടിക്കൊടുക്കാനായിട്ടില്ല. നടപ്പു സീസണിലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലാണ് ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞത്. 

തകര്‍പ്പന്‍ സെഞ്ച്വറിയുമായി കോഹ്‍ലി കളംനിറഞ്ഞെങ്കിലും ബോളിങ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഈ മികവ് പുലര്‍ത്താനാവാത്തത് ബാംഗ്ലൂരിന് തിരിച്ചടിയായി. കോഹ്‍ലിയുടെ സെഞ്ച്വറിക്ക് ഗില്ലിന്‍റെ സെഞ്ച്വറി മറുപടിയായി നല്‍കി ഗുജറാത്തിന്‍റെ കയ്യില്‍ നിന്ന് വിജയവും പ്ലേ ഓഫ് പ്രതീക്ഷകളും തട്ടിപ്പറിക്കുകയായിരുന്നു. 

Advertising
Advertising

ഒരിക്കല്‍ കൂടി ഐ.പി.എല്ലില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിറകേ  കോഹ്‍ലിയോട്  ബാംഗ്ലൂര്‍ ടീം വിടണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണിപ്പോള്‍ ചില ആരാധകര്‍. ഒപ്പം ചില മുന്‍ കളിക്കാരുമുണ്ട്. ബാംഗ്ലൂരിന്‍റെ പുറത്താകലിന് പിറകേ  മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണും കോഹ്‍ലിയോട് ടീം മാറാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. കോഹ്‍ലിയോട് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേരാനാണ് പീറ്റേഴ്സണ്‍ ആവശ്യപ്പെട്ടത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News