പി.ടി ഉഷയുടെ നാല് പതിറ്റാണ്ടിന്റെ റെക്കോർഡ് തകർത്തു; വിദ്യ രാംരാജിന് ഏഷ്യൻ ഗെയിംസിൽ വെങ്കലം

1984-ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ പി.ടി ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റെക്കോർഡാണ് കോയമ്പത്തൂർ സ്വദേശിയായ 28-കാരി പഴങ്കഥയാക്കിയത്.

Update: 2026-09-28 12:31 GMT
Editor : Sharafudheen TK | By : Sports Desk

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത വിദ്യ, ഇതിഹാസ താരം പി.ടി ഉഷയുടെ 40 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 1984-ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ പി.ടി ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റെക്കോർഡാണ് കോയമ്പത്തൂർ സ്വദേശിയായ 28-കാരി മായ്ച്ചുകളഞ്ഞത്.

  യു.എ.ഇയുടെ മറിയം കരീം 54.31 സെക്കൻഡോടെ ഗെയിംസ് റെക്കോർഡോടെ സ്വർണ്ണം നേടിയപ്പോൾ, കസാഖിസ്താന്റെ അഡെലീന സെംസ് 54.58 സെക്കൻഡോടെ വെള്ളിയും സ്വന്തമാക്കി. ജപ്പാൻ ഏഷ്യൻ ഗെയിംസിൽ വിദ്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 4-400 മീറ്റർ മിക്‌സഡ് റിലേയിൽ താരം വെള്ളി നേടിയിരുന്നു. നിലവിലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയായ പി.ടി ഉഷ ഗെയിംസ് വേദിയിൽ സന്നിഹിതയായിരുന്നു.

ഇതേ ഇനത്തിൽ മത്സരിച്ച ഇന്ത്യയുടെ അനു രാഘവൻ 55.88 സെക്കൻഡോടെ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനലിൽ ഇന്ത്യയുടെ സീമ കാലിരാമനയ്ക്ക് നാലാം സ്ഥാനം (59.88 മീറ്റർ) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ മൂന്ന് സ്ഥാനക്കാർ 60 മീറ്ററിലധികം ദൂരം കണ്ടെത്തിയതാണ് സീമയ്ക്ക് തിരിച്ചടിയായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News