ബാഴ്സയോ യുണൈറ്റഡോ; ഗ്യോകറസിനെ ആര് റാഞ്ചും ?

കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ സ്‌പോർട്ടിങ് ലിസ്ബൺ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തപ്പോൾ ഗ്യോകറസ് ഹാട്രിക്കുമായി കളംനിറഞ്ഞിരുന്നു

Update: 2024-11-12 14:12 GMT

സ്‌പോർട്ടിങ് ലിസ്ബണിലെ അതിശയപ്രകടനങ്ങൾക്ക് പിറകേ സ്വീഡിഷ് യങ് സെൻസേഷൻ വിക്ടർ ഗ്യോകറിസിനായി വലവിരിച്ച് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ. ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ തുടങ്ങി നിരവധി ക്ലബ്ബുകൾ 26കാരനായി രംഗത്തുണ്ട്. കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ സ്‌പോർട്ടിങ് ലിസ്ബൺ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തപ്പോൾ ഗ്യോകറസ് ഹാട്രിക്കുമായി കളംനിറഞ്ഞിരുന്നു.

Advertising
Advertising

റൂബൻ അമോറിമിന് കീഴിൽ കഴിഞ്ഞ വർഷം സ്‌പോർടിങ് ജഴ്‌സിയിൽ 45 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളാണ് താരം അടിച്ച് കൂട്ടിയത്. ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ഗ്യോകറസിന്‍റെ ഗോൾ സെലിബ്രേഷൻ തരംഗമാണ്. റിലീസ് ക്ലോസ് നല്‍കി താരത്തെ കൊണ്ട് പോവാന്‍ കഴിയുന്ന ഏത് ക്ലബ്ബ് വന്നാലും ഗ്യോകറിസിന് ടീം വിടാമെന്ന് സ്പോര്‍ട്ടിങ് പ്രസിഡന്‍റ് വര്‍നാഡാസ് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. അതേ സമയം ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത് നടക്കുമെന്ന് കരുതിന്നില്ലെന്നും ക്ലബ്ബ് പ്രസിഡന്‍റ് വ്യക്തമാക്കി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News