ഭുവിക്കെതിരെ കോഹ്ലിയുടെ സിക്സര്‍; വാപൊളിച്ച് ഡുപ്ലെസിസ്

ഹൈദരാബാദിനെതിരെ ഒന്നാം വിക്കറ്റിൽ 172 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിസും ചേർന്ന് പടുത്തുയർത്തിയത്

Update: 2023-05-19 04:22 GMT

ഹൈദരാബാദ്: കഴിഞ്ഞ ദിവസം സൺറൈസേഴസ് ഹൈദരാബാദിനെതിരെ ഒന്നാം വിക്കറ്റിൽ 172 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിസും ചേർന്ന് പടുത്തുയർത്തിയത്. ഈ സീസണിൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ബാംഗ്ലൂരിന്റെ ഓപ്പണിങ് ജോഡികൾ. ഇരുവരുടേയും പാർട്ണർഷിപ്പിൽ ഇതുവരെ ആയിരത്തിലധികം റൺസ് പിറവിയെടുത്ത് കഴിഞ്ഞു. ഐ.പി.എല്ലിൽ നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിരാട് കോഹ്ലി ഒരു സെഞ്ച്വറി കുറിക്കുന്നത്. ഐ.പി.എൽ ചരിത്രത്തിൽ താരത്തിന്റെ ആറാം സെഞ്ച്വറിയാണിത്.

കഴിഞ്ഞ ദിവസം കോഹ്ലിയുടെ ബാറ്റിന്റെ ചൂടറിയാത്ത ഹൈദരാബാദ് ബോളർമാർ ആരുമില്ല. അക്കൂട്ടത്തില്‍ ടീമിലെ ഏറ്റവും മികച്ച ബോളർ ഭുവനേശ്വർ കുമാർ വരെയുണ്ട്. കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റെടുത്ത് തകർപ്പൻ ഫോമിലായിരുന്ന ഭുവനേശ്വറിനോട് കോഹ്ലി ഒരു ബഹുമാനവും കാണിച്ചില്ല.

Advertising
Advertising

ഭുവനേശ്വറിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ. 15ാം ഓവറിൽ തന്റെ രണ്ടാം സ്‌പെല്ലിനെത്തിയ ഭുവിയെ ഒരോവറിൽ കോഹ്ലി നാല് തവണയാണ് അതിർത്തി കടത്തിയത്. ഇതിൽ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്തിയൊരു മനോഹര സിക്‌സും ഉൾപ്പെടും. കോഹ്ലിയുടെ മനോഹരമായ കവർ ഡ്രൈവ് കണ്ട് വാപൊളിച്ച് നിൽക്കുന്ന ഡുപ്ലെസിസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

 മത്സരത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരെ കോഹ്ലി പറത്തിയൊരു പടുകൂട്ടന്‍ സിക്സര്‍ കണ്ടപ്പോഴും ഡുപ്ലെസിസ് സമാനമായ രീതിയിലാണ് പ്രതികരിച്ചത്. 
Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News