കോഹ്‍ലി ഇംഗ്ലണ്ടിലെത്തുമ്പോള്‍ കോവിഡ് ബാധിതനായിരുന്നു... റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് കോഹ്‍ലി ലണ്ടനില്‍ എത്തിയത് കോവിഡ് ബാധിതനായെന്നാണ് പുറത്തുവരുന്ന വിവരം.

Update: 2022-06-22 12:21 GMT
Advertising

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് കോഹ്‍ലി ലണ്ടനില്‍ എത്തിയത് കോവിഡ് ബാധിതനായെന്നാണ് പുറത്തുവരുന്ന വിവരം. മാലിദ്വീപില്‍ നിന്ന് അവധി ആഘോഷം കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് കോഹ്‌ലിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ഇപ്പോള്‍ താരം കോവിഡ് മുക്തനായെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കോവിഡ് മുകതരായി വരുന്ന താരങ്ങള്‍ക്ക് കൂടുതല്‍ പ്രഷര്‍ കൊടുക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശമുണ്ട്. അതുകൊണ്ട് തന്നെ ലെയ്സ്റ്റര്‍ഷയറിന് എതിരായ പരിശീലന മത്സരം ഇന്ത്യ വലിയ ഗൗരവത്തിലെടുക്കില്ലെന്ന് വ്യക്തമാണ്. ജൂലൈ ഒന്നിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം തുടങ്ങുക.

അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ അവസാന ടെസ്റ്റാണ് ഇന്ത്യ ട്രെന്‍ഡ് ബ്രിഡ്ജില്‍ കളിക്കുക. കോവിഡ് ഭീതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് ഒഴിവാക്കിയിരുന്നു. ആ ടെസ്റ്റാണ് ഇന്ത്യ ജൂലൈയില്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ തന്നെയാണ് പരമ്പരയില്‍ ലീഡ് ചെയ്യുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്പിന്നര്‍ ആര്‍.അശ്വിന് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News