'രാഷ്ട്രീയം ജയിച്ചു, വിദ്യാഭ്യാസം തോറ്റു'; പരീക്ഷകൾ മാറ്റി വെച്ചതിനെതിരെ വിദ്യാർത്ഥി പ്രതിഷേധം

കോഴിക്കോട് കൊടിയത്തൂരിലാണ് വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഒത്തുകൂടി പ്രതിഷേധിച്ചത്

Update: 2021-03-13 13:36 GMT

പരീക്ഷകൾ മാറ്റി വെച്ചതിനെതിരെ വിദ്യാർത്ഥി പ്രതിഷേധം. കോഴിക്കോട് കൊടിയത്തൂരിലാണ് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഒത്തുകൂടി പ്രതിഷേധിച്ചത്. 'രാഷ്ട്രീയം ജയിച്ചു, വിദ്യാഭ്യാസം തോറ്റു' എന്ന ബാനർ പിടിച്ച വിദ്യാർത്ഥികൾ പരീക്ഷ മാറ്റി വെച്ച നടപടിക്കെതിരെ മുദ്രാവാക്യവും വിളിച്ചു.

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്കാണ് മാറ്റിവെച്ചത്. ഏപ്രിൽ 8 മുതൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷൻ അനുമതി നൽകിയതോടെയാണ് തീരുമാനം. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് മാറ്റിവെച്ചത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.

Advertising
Advertising

Full View

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശം ലഭിച്ചു. ഇത് സർക്കാരിനെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെക്കണമെന്ന സംസ്ഥാനസർക്കാരിന്‍റെ ആവശ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. കഴിഞ്ഞദിവസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ അപേക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.

Tags:    

Similar News