ഗൂഗിളിനും മൈക്രോസോഫ്റ്റിനും 'പണികൊടുക്കാൻ' ആപ്പിൾ; വരുന്നത് കുറഞ്ഞ വിലയുള്ള മാക്ബുക്ക്‌

ഐഡിസിയുടെ കണക്കനുസരിച്ച്, 2025ലെ മൂന്നാം പാദത്തിൽ ആഗോള പിസി(പേഴ്സണല്‍ കമ്പ്യൂട്ടര്‍) വിപണി വിഹിതത്തിന്റെ കാര്യത്തിൽ ആപ്പിൾ നാലാം സ്ഥാനത്താണ്

Update: 2025-11-08 05:05 GMT
Editor : rishad | By : Web Desk

വാഷിങ്ടണ്‍: ആപ്പിൾ കുറച്ചുകാലമായി 'താങ്ങാനാവുന്ന വിലയുള്ള' മാക്ബുക്കിന്റെ പണിപ്പുരയിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. മാക്ക് ബുക്കുകളുടെ ഉദ്പാദനം കമ്പനി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാധാരണക്കാരുടെ കയ്യിലൊതുങ്ങുന്നതായിരുന്നുല്ല ഈ പ്രീമിയം ലാപ്ടോപ്പുകള്‍. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍.

ഇപ്പോഴിതാ വിദ്യാര്‍ഥികളെ കൂടി ലക്ഷ്യമിട്ട് പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി. ഏകദേശം $1,000 (ഏകദേശം 88,740 രൂപ)ൽ താഴെ വിലയുള്ളതും എന്നാല്‍ അതിലടങ്ങിയ ഘടകങ്ങളില്‍ വലിയ വട്ടുവീഴ്ചയില്ലാത്തതുമായ ഒരു മോഡലില്‍ കമ്പനി വര്‍ക്ക് ചെയ്യുന്നുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertising
Advertising

ഈ മോഡലൊരു ഐഫോൺ ചിപ്‌സെറ്റ് ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഐഫോൺ 16 പ്രോയിൽ നിന്നുള്ള A18 പ്രോ ചിപ്‌സെറ്റ് ഉപയോഗിച്ചേക്കും. എന്നാല്‍ ഐഫോൺ ചിപ്പിന്റെ പ്രകടനത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും, M1 ചിപ്‌സെറ്റിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

സാധാരണയായി വിൻഡോസ് ലാപ്‌ടോപ്പോ ക്രോംബുക്കോ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട്  600 ഡോളർ (ഏകദേശം 53,000 രൂപ) വിലയ്ക്ക് ഈ സേവനം ലഭ്യമാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. 

ഐഡിസിയുടെ കണക്കനുസരിച്ച്, 2025ലെ മൂന്നാം പാദത്തിൽ ആഗോള പിസി( പേഴ്സണല്‍ കമ്പ്യൂട്ടര്‍) വിപണി വിഹിതത്തിന്റെ കാര്യത്തിൽ ആപ്പിൾ നാലാം സ്ഥാനത്താണ്, 9 ശതമാനം. ലെനോവോ, എച്ച്പി, ഡെൽ എന്നിവയ്ക്ക് പിന്നിലാണ് കമ്പനി.വില കുറവാണ് വിദ്യാര്‍ഥികളെയും മറ്റു അത്യാവശ്യക്കാരെയും ഇത്തരം ലാപ്ടോപ്പുകളിലേക്ക് ആകര്‍ഷിക്കുന്നത്. 2026 പകുതിയോടെ ആപ്പിളിന്റെ 'വിലയില്‍ കുറവുള്ള ലാപ്ടോപ്പ്' വിപണിയിലെത്തുമെന്നാണ് വിവരം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News