ഫേസ്ബുക്ക് പേരുമാറ്റുന്നു? ടെക് ഭീമന്‍ റീബ്രാന്‍ഡിങ്ങിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതിയുടെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് 'ദ വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2021-10-20 04:10 GMT

പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങി ടെക് ഭീമന്‍ ഫേസ്ബുക്ക്. 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, ഒക്ടോബർ 28ന് നടക്കുന്ന വാർഷിക കണക്ട് കോൺഫറൻസിൽ പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ പദ്ധതിയിടുന്നതായാണ് വെര്‍ജ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്‍റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.  

Advertising
Advertising

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന 'ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ്' ആണ് മെറ്റാവേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. 

അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്‌സ് നിര്‍മിക്കുന്നതിനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്‌സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. മെറ്റാവേഴ്‌സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്‌സ് സംഘം പ്രവര്‍ത്തിക്കുക.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News