ജോബ്‌സും വോസ്‌നിയാക്കും 'കോവ' തടിയിൽ തീർത്ത കമ്പ്യൂട്ടർ; ആപ്പിളിന്റെ തലതൊട്ടപ്പനെ വിറ്റത് മൂന്നു കോടിക്ക്

അമേരിക്കയിലെ കാലിഫോർണിയയിൽ ജോൺ മൊറാൻ കമ്പനി നടത്തിയ ലേലത്തിലാണ് നാല് ലക്ഷം ഡോളറിന് കമ്പ്യൂട്ടർ വിറ്റത്

Update: 2021-11-10 12:52 GMT
Advertising

ടെക് ഭീമന്‍ ആപ്പിളിന്‍റെ 45 വര്‍ഷം പഴക്കമുള്ള ഒറിജിനല്‍ കമ്പ്യൂട്ടര്‍ വിറ്റത് മൂന്നു കോടിയോളം രൂപയ്ക്ക്. അമേരിക്കയിലെ കാലിഫോർണിയയിൽ ജോൺ മൊറാൻ കമ്പനി നടത്തിയ ലേലത്തിലാണ് നാല് ലക്ഷം ഡോളറിന് (ഏകദേശം 2,96,46,740 രൂപ) കമ്പ്യൂട്ടര്‍ വിറ്റത്. ആപ്പിളിന്റെ സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്നിയാക്കും ചേര്‍ന്ന് നിര്‍മിച്ച 'ഹവായിയന്‍ കോവ വുഡ്-കേസ്ഡ്' ആപ്പിള്‍-1 മോഡലാണിത്. ഈ കമ്പ്യൂട്ടര്‍ ഇപ്പോഴും പ്രവര്‍ത്തനനക്ഷമമാണ്. 

കമ്പനിയുടെ തുടക്കത്തിൽ ലോസ് ആൾട്ടോസ് ഹൗസിൻ്റെ മുറിയിൽ വച്ചാണ് ജോബ്സും വോസ്നിയാക്കും ഹവായിൽ കാണപ്പെടുന്ന കോവ എന്ന മരത്തിൻ്റെ തടി ഉപയോഗിച്ച് 200 കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചത്. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഇരുപതോളം ആപ്പിള്‍-1 കമ്പ്യൂട്ടറുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

പാനസോണിക്ക് വിഡിയോ മോണിറ്ററിനൊപ്പം വിറ്റുപോയ കമ്പ്യൂട്ടറാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റുപോയത്. ഒരു കോളജ് പ്രൊഫസറായിരുന്നു മുമ്പ് ഈ കമ്പ്യൂട്ടറിന്‍റെ ഉടമ. പിന്നീട് അദ്ദേഹം അത് തന്റെ വിദ്യാര്‍ഥിക്ക് കൈമാറുകയായിരുന്നു. വെറും 650 ഡോളറിനാണ് വിദ്യാര്‍ഥി ആപ്പിൾ-1 വാങ്ങിയത്. അതേസമയം, 2014ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലായിരുന്നു ഒരു ആപ്പിള്‍ കമ്പ്യൂട്ടര്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് വിറ്റത്. 9,05,000 ഡോളറായിരുന്നു അന്ന് ആപ്പിള്‍-1 കമ്പ്യൂട്ടറിന്‍റെ ലേലത്തുക.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News