മോലൈഫ് സെൻസ് 320 സ്മാർട്ട് വാച്ച് പുറത്തിറക്കി; അറിയാം സവിശേഷതകൾ

രാജ്യത്ത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സ്മാര്‍ട്ട് വാച്ചാണിത്.

Update: 2021-09-20 04:49 GMT
Editor : Midhun P | By : Web Desk
Advertising

മോലൈഫ് സെന്‍സ് 320 സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ രൂപത്തിൽ  നിരവധി സവിശേഷതകളുമായാണ് സെന്‍സ് 320 ഇന്ത്യയിലെത്തിയിരിക്കുന്നത്. രാജ്യത്ത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സ്മാര്‍ട്ട് വാച്ചാണിത്.

സെന്‍സ് 320 യില്‍ മള്‍ട്ടിപ്പിള്‍ സ്‌പോര്‍ട്‌സ് മോഡ് , ഹൃദയമിടിപ്പ് സെന്‍സര്‍ , രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ അളവ് എന്നിവ മനസിലാക്കുന്നതിനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. കൂടാതെ ഉറക്കത്തിനും വ്യായാമത്തിനുമായി ചെലവഴിക്കുന്ന സമയം, നമ്പർ ഓഫ് പേയ്സ് എന്നിവ വാച്ചില്‍ പ്രദര്‍ശിപ്പിക്കും. കാലാവസ്ഥ അപ്‌ഡേറ്റുകള്‍, മ്യൂസിക് കൺഡ്രോൾ തുടങ്ങിയ ഫീച്ചറുകളും വാച്ചിലുണ്ട്.

മോലൈഫിന്റെ സൈറ്റില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ ബ്ലാക്ക് സ്ട്രാപ്പിലുള്ള  സെന്‍സ് 320യുടെ പ്രാരംഭ വില 2,799 ആണ്. പ്രീമിയം ക്വാളിറ്റി സ്ട്രാപ്പ് പതിപ്പിന് 2,999 രൂപയാണ് വില. എന്നാല്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ യഥാക്രമം 3,499 രൂപയും , 3,699 രൂപയുമാണ് വില. ബ്ലാക്ക് ആന്‍ഡ് ബ്ലാക്ക്, ഗണ്‍മെറ്റല്‍ ഗ്രേ ആന്‍ഡ് ബ്ലാക്ക്, റെഡ് സ്ട്രാപ്പ് ഉള്ള ലിമിറ്റഡ് എഡിഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News