ജിയോയേയും എയർടെല്ലിനെയും വെല്ലാൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി 'വി'

ഭാരതി എയർടെൽ അടുത്തിടെ അവതരിപ്പിച്ച 456 രൂപയുടെ പുത്തൻ റീചാർജ് പ്ലാനിനും റിലയൻസ് ജിയോ അവതരിപ്പിച്ച 447 രൂപയുടെ റീചാർജ് പായ്ക്കിനോടും കൊമ്പുകോർക്കാനാണ് വീയുടെ പുതിയ 447 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ.

Update: 2021-06-23 16:13 GMT
Editor : rishad

ജിയോയേയും എയര്‍ടെല്ലിനെയും വെല്ലാന്‍ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വീ. 447 രൂപയുടെ പുതിയ പ്ലാനിൽ പ്രതിദിന പരിധിയില്ലാതെ ആകെ 50 ജിബി ഡാറ്റയാണ് ആകർഷണം. 

ഭാരതി എയർടെൽ അടുത്തിടെ അവതരിപ്പിച്ച 456 രൂപയുടെ പുത്തൻ റീചാർജ് പ്ലാനിനും റിലയൻസ് ജിയോ അവതരിപ്പിച്ച 447 രൂപയുടെ റീചാർജ് പായ്ക്കിനോടും കൊമ്പുകോർക്കാനാണ് വീയുടെ പുതിയ 447 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ.

പ്രതിദിന പരിധിയില്ലാത്ത ആകെ 50 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ ഒപ്പം 60 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് വീയുടെ 447 രൂപ റീചാർജ് ഒരുക്കുന്നത്. വീ മൂവീസ്, ടിവി അക്‌സെസ്സും ഈ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കും. 

Editor - rishad

contributor

Similar News