ഇനി ബ്രഷും പേസ്റ്റും വേണ്ട... പല്ല് വൃത്തിയാക്കാൻ മൈക്രോബോട്ടുകൾ

പല രൂപത്തിലേക്കും മാറുന്ന ഈ മൈക്രോബോട്ടുകൾ വഴി പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാൻ സാധിക്കും

Update: 2022-07-20 13:41 GMT
Editor : Dibin Gopan | By : Web Desk
Advertising

ബ്രഷിനോടും പേസ്റ്റിനോടും ഇനി വിട പറയാം. പല്ല് വൃത്തിയായി സൂക്ഷിക്കാൻ മൈക്രോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ. ഇവർ കണ്ടെത്തിയ ചെറു റോബോട്ടുകളുടെ സഹായത്തോടെ ഇനി പല്ല് വൃത്തിയാക്കാം. കാന്തികശേഷി ഉപയോഗിച്ചാണ് മൈക്രോബോട്ടുകളുടെ ചലനം നിയന്ത്രിക്കുന്നത്. നീളമുളള ഈ നാരുകളുടെ സഹായത്തിൽ എളുപ്പത്തിൽ പല്ലുകൾ വൃത്തിയാക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.

ശാരീരികമായി പരിമിതി ഉള്ളവർക്കും കിടപ്പു രോഗികൾക്കും ഈ മൈക്രോബോട്ടുകൾ സഹായകമാകുമെന്നാണ് കരുതുന്നത്. മനുഷ്യന്റെ പല്ലിൽ ഈ മൈക്രോബോട്ട് ടൂത്ത്ബ്രഷിന്റെ പരീക്ഷണവും ഗവേഷകർ നടത്തിയിരുന്നു.

പല രൂപത്തിലേക്കും മാറുന്ന ഈ മൈക്രോബോട്ടുകൾ വഴി പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാൻ സാധിക്കും. ആന്റിമൈക്രോബൈൽസ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോബോട്ടുകൾക്കുണ്ട്.

മാത്രവുമല്ല നീളം കൂട്ടാനും ചെറിയ പ്രദേശം വൃത്തിയാക്കാനും ഈ മൈക്രോബോട്ടുകളെക്കൊണ്ട് അനായാസം സാധിക്കും. അവയുടെ ഈ സവിശേഷതയാണ് പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് എത്തിച്ചത്. ഈ മൈക്രോബോട്ടുകൾക്ക് അവയുടെ ചലനങ്ങളെ സ്വയമേ നിയന്ത്രിക്കാൻ സാധിക്കുമെന്ന് മൈക്രോബോട്ടുകൾ നിർമിച്ച ഗവേഷകർ പറയുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News