ഗൂഗിൾ പിക്‌സൽ 6 , ഗൂഗിൾ പിക്‌സൽ 6 പ്രോ എന്നി ഫോണുകൾ വിപണിയിൽ; അറിയാം സവിശേഷതകൾ

ഗൂഗിൾ സ്വന്തമായി നിർമിച്ച ചിപ്പുകളുപയോഗിച്ചാണ് പിക്‌സൽ 6 സീരീസ് ഫോണുകൾ പുറത്തിറങ്ങുന്നത്

Update: 2021-10-20 07:52 GMT
Editor : Midhun P | By : Web Desk
Advertising

ഗൂഗിൾ കമ്പനി പിക്‌സൽ സീരീസിൽ പുറത്തിറക്കുന്ന ഗൂഗിൾ പിക്‌സൽ 6 , ഗൂഗിൾ പിക്‌സൽ 6 പ്രോ എന്നി ഫോണുകൾ അവതരിപ്പിച്ചു. പിക്‌സൽ ഫോണുകളിലെ അവസാന സീരീസായ പിക്‌സൽ 5ന്റെ ബാക്കിയായി മാത്രം പുതിയ ഫോണുകളെ വിശേഷിപ്പിക്കാനാകില്ല. ഗൂഗിൾ സ്വന്തമായി നിർമിച്ച ചിപ്പുകളുപയോഗിച്ചാണ് പിക്‌സൽ 6 സീരീസ് ഫോണുകൾ പുറത്തിറങ്ങുന്നത്. ആൻഡ്രോയിഡ് 12 ലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്.


6.4 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് പിക്‌സൽ 6ന് കമ്പനി നൽകിയിരിക്കുന്നത്. അതേസമയം 6.7 ഇഞ്ച് QHD+AMOLED ഡിസ്‌പ്ലേയാണ് പിക്‌സൽ 6 പ്രോ ഫോണിനുള്ളത്. കൂടാതെ 120 ഹെട്‌സ് റീഫ്രഷിങ് റേറ്റും ഈ ഫോണിനുണ്ട്. എന്നാൽ 90 ഹെട്‌സ് റീഫ്രഷിങ് റേറ്റാണ് പിക്‌സൽ 6നുള്ളത്.

8ജിബി റാമിൽ 128,256 ജിബി റോമിൽ പിക്‌സൽ 6 ലഭിക്കും. എന്നാൽ 12ജിബി റാമിനോടൊപ്പം 128, 256, 512 ജിബി റോം എന്നി വേരിയന്റുകളിൽ 6പ്രോ വിപണിയിൽ ലഭിക്കും. 4614 എംഎച്ച് ബാറ്ററിയാണ് പിക്‌സൽ 6നുള്ളത്. കൂടാതെ 30 വാട്ട് ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ഈ ഫോണിനുണ്ട്. അതേസമയം 6 പ്രോയിൽ 5003 എംഎച്ചിന്റെ ബാറ്ററിയാണ് ഗൂഗിൾ നൽകിയിരിക്കുന്നത്.


50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ കൂടാതെ 12 മെഗാപിക്‌സലിന്റെ അൾട്രാവൈഡ് ക്യാമറയും 8 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയും പിക്‌സൽ 6ന്റെ പ്രധാന ആകർഷണങ്ങളാണ്. 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ തന്നെയാണ് 6 പ്രോയിലുമുള്ളത്. കൂടാതെ 12എംപി അൾട്രാവൈഡ് ക്യാമറയും 48 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെൻസും 6 പ്രോയിലുണ്ട്. 11.1 എംപിയുടെ സെൽഫി ക്യാമറയാണ് 6 പ്രോയിലുള്ളത്. 44,971 രൂപയാണ് പിക്‌സൽ 6ന്റെ വില. 67,494 രൂപയാണ് പിക്‌സൽ 6 പ്രോയുടെ വില.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News