പാസ്‌വേർഡുകൾ ഓർത്തുവെക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ?; പരിഹാരവുമായി ഗൂഗിൾ

അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനെ തടയുന്നതു കൂടിയാണ് പുതിയ സംവിധാനം

Update: 2023-10-11 12:40 GMT

പാസ്‌വേർഡുകൾ നിത്യജീവിതത്തിൽ ധാരളമായി ഉപയോഗിക്കേണ്ടി വരുന്നവരാണ് നമ്മളിൽ അധികപേരും. അതുപോലെ തന്നെ ഇത്തരത്തിലുള്ള പാസ്‌വേർഡുകൾ ഓർത്തുവെക്കാൻ നമ്മൾ ബുദ്ധിമുട്ടാറുണ്ട്. പലപ്പോഴും ഫോർഗെറ്റ് പാസ്‌വേർഡ് ഓപ്ഷൻ കൊണ്ട് ഈ പ്രശ്‌നത്തെ മറികടക്കാൻ ശ്രമിക്കുന്നവരും കൂടിയാണ് നമ്മൾ എന്നാൽ ഇതിനെല്ലാം ഇപ്പോൾ പരിഹാരവുമായി എത്തിയികരിക്കുകയാണ് ഗൂഗിൾ. പാസ് വേർഡിന് പകരം ആപ്പുകളിലും വെബ്‌സൈറ്റുകളിലും പാസ്‌കീ സംവിധാനം ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ഗൂഗിൾ പുറത്തിറക്കിയത്.

ഒരു ഉപയോക്താവിന്റെ പാസ്‌കീ പിന്തുണയ്ക്കുന്ന എല്ലാ ഉപകരണങ്ങളിലും, വ്യത്യസ്ത ബ്രൗസറുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുമെല്ലാം പാസ് വേർഡിന് പകരം ബയോമെട്രിക് സ്‌കാനിങ്ങോ, പാറ്റേണോ, പിൻ നമ്പറോ ഉപയോഗിച്ച് കയറാൻ സാധിക്കുമെന്നതാണ് പാസ് കീയുടെ പ്രത്യേകത. പാസ്‌വേർഡുകളെക്കാൾ കൂടുതതൽ സുരക്ഷിതവും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്നതുമാണ് പാസ്‌കീ സംവിധാനം. ക്രിപ്‌റ്റോഗ്രഫിയെ ആടിസ്ഥാനമാക്കിയുള്ളതിനാൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനെ തടയുമെന്നതും പാസ്‌കീയുടെ പ്രത്യേകതയാണ്.

Advertising
Advertising

Full View

ഗൂഗിൾ അക്കൗണ്ടിൽ ഒരു പാസ്‌കീ സെറ്റ് ചെയ്യാൻ ഗൂഗിൾ പാസ്‌കീ സെറ്റിംഗിസിലെ 'ക്രിയേറ്റ് പാസ്‌കീ' ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന പാസ്‌കീ ക്രിയേറ്റ് ചെയ്യാനും സ്ഥിരീകരിക്കാനുമുള്ള ഓൺ സ്‌ക്രീൻ നിർദേശങ്ങൾ പാലിക്കുക. ഒരു പാസ്‌കീ ഉപയോഗിച്ച് ഒരു വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ സൈൻ ഇൻ ചെയ്യാൻ പാസ്‌കീ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അക്കൗണ്ടുകളുടെ ലിസ്റ്റിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുക്കുക. ശേഷം പാസ്‌കീ നൽകി സൈൻ ചെയ്യാം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News