ഐ ഫോണ്‍ 13 പുറത്തിറങ്ങും മുമ്പ് ഐ ഫോണ്‍ 12 ന് 28,000 രൂപയോളം കിഴിവ് പ്രഖ്യാപിച്ച് ഫ്ളിപ്പ് കാര്‍ട്ട്

ഐ ഫോണ്‍ 12 ന്‍റെ എല്ലാ മോഡലുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2021-09-11 12:55 GMT
Editor : Nidhin | By : Nidhin

എല്ലാ ഐ ഫോൺ ആരാധകരുടെ കണ്ണും കാതും ഇപ്പോൾ അമേരിക്കയിലെ കലിഫോർണിയയിലെ ആപ്പിളിന്റെ ആസ്ഥാനത്തേക്കാണ്. സെപ്റ്റംബർ 14 ന് പുറത്തിറങ്ങുന്ന ഐ ഫോണിന്റെ പുതിയ അവതാരമായ ഐ ഫോൺ 13 ന് വേണ്ടി കാത്തിരിക്കുകയാണ് നമ്മൾ.

ഐ ഫോൺ പതിമൂന്നാമൻ ഇറങ്ങുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇതാ ഐ ഫോൺ 12 ന് വലിയ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്പ്കാർട്ട്. 79,900 രൂപയ്ക്ക് ആപ്പിൾ പുറത്തിറക്കിയ 64 ജിബി ശേഷിയുള്ള ഐ ഫോൺ ഫ്‌ളിപ്പ് കാർട്ട് ഇപ്പോൾ വിൽക്കുന്നത് 66,999 രൂപയ്ക്കാണ്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫോണിന് ഇപ്പോഴും 79,900 രൂപ തന്നെയാണ് വില. എന്നുവച്ചാൽ 12,901 രൂപയുടെ വിലക്കിഴിവാണ് ഫ്‌ളിപ്പ്കാർട്ട് നൽകുന്നത്.

Advertising
Advertising

കൂടാതെ 84,900 രൂപ വിലയുള്ള 128 ജിബി മോഡൽ ഐ ഫോൺ 12 ഫ്‌ളിപ്പ്കാർട്ടിൽ വിൽക്കുന്നത് 12,901 രൂപ കിഴിവോടെ 71,999 രൂപയ്ക്കാണ്. കൂടാതെ ഈ മോഡലിന് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഫലത്തിൽ 84,900 രൂപ വിലയുള്ള ഫോൺ 56,999 രൂപയ്ക്ക് വരെ വാങ്ങാൻ സാധിക്കും.

256 ജിബി ഐഫോൺ 12 ഫ്‌ളിപ്പ്കാർട്ടിൽ വിൽക്കുന്നത് 81,999 രൂപയ്ക്കാണ്. 94,900 രൂപയാണ് ഇതിന്റെ യഥാർഥ വില.

കൂടാതെ ബഡ്ജറ്റ് മോഡലായ ഐ ഫോൺ 12 മിനിക്കും വലിയ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 69,900 രൂപയ്ക്ക് ആപ്പിൾ സൈറ്റിൽ വിൽക്കുന്ന ഫോണിന്റെ ഫ്‌ളിപ്പ്കാർട്ടിലെ വില 9,901 രൂപ കുറച്ച് 59,999 രൂപയാണ്. കൂടാതെ 15,000 വരെയുള്ള എക്‌സേഞ്ച് ഓഫർ ഇതിനും ലഭിക്കും.

അതേസമയം ഫ്‌ളാഗ്ഷിപ്പ് മോഡലായ ഐ ഫോൺ 12 പ്രോയ്ക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. 1,19,900 രൂപയുണ്ടായിരുന്ന മോഡലിന്റെ ഇപ്പോഴത്തെ വില 1,15,900 മാണ്. കൂടാതെ 15,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫർ ഈ മോഡലിനും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News