വെറും 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ! 'ജിയോ ടിവി പ്രോ' പ്ലാനുമായി ജിയോ

സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ ചെലവിൽ ലൈവ് ടിവി കാണാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ജിയോയുടെ പുതിയ നീക്കം

Update: 2026-07-09 05:32 GMT

മുംബൈ: ഡിജിറ്റൽ വിനോദ മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാനുമായി റിലയൻസ് ജിയോ. 'ജിയോ ടിവി പ്രോ'  എന്ന് പേരിട്ടിരിക്കുന്ന 55 രൂപയുടെ പുതിയ പാക്കാണ് കമ്പനി അവതരിപ്പിച്ചത്. ജിയോ ടിവി ആപ്പ് വഴി ഉപഭോക്താക്കൾക്ക് 1,000ലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാൻ ഈ പ്ലാൻ സൗകര്യമൊരുക്കും.

30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പാക്കിനുള്ളത്. വിനോദം, കായികം, സിനിമകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി 150ലധികം പ്രീമിയം ചാനലുകളുടെ ആക്സസ് ഇതിൽ ഉൾപ്പെടുന്നു. ജിയോസ്റ്റാർ സോണി എന്റർടൈൻമെന്റ്, സൺ ടിവി നെറ്റ്‌വർക്ക്, വാർണർ ബ്രദേഴ്സ് ഡിസ്കവറി, ഇടിവി തുടങ്ങിയ രാജ്യത്തെ പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെ പ്രീമിയം ചാനലുകളാണ് ഈ ഓഫറിലൂടെ സ്മാർട്ട്‌ഫോണുകളിൽ ലഭ്യമാകുകയെന്ന് കമ്പനി വ്യക്തമാക്കി.

Advertising
Advertising

മലയാളം ഉൾപ്പെടെ ഇന്ത്യയിലെ 16ലധികം ഭാഷകളിലുള്ള ചാനലുകൾ ഈ പ്ലാൻ വഴി ജിയോ ടിവി ആപ്പിലൂടെ തത്സമയം കാണാം. അതേസമയം ഇതൊരു ആഡ്-ഓൺ പ്ലാൻ മാത്രമായതിനാല്‍ വോയ്‌സ് കോളിംഗ്, എസ്.എം.എസ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കില്ല. 

സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ ചെലവിൽ ലൈവ് ടിവി കാണാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ജിയോയുടെ പുതിയ നീക്കം. ടെലികോം വിപണിയിലെ മത്സരം കടുക്കുന്ന സാഹചര്യത്തിൽ, കൂടുതൽ ഉപഭോക്താക്കളെ നിലനിർത്താനും ആകർഷിക്കാനുമായി മൊബൈൽ പ്ലാനുകൾക്കൊപ്പം ഡിജിറ്റൽ വിനോദ സേവനങ്ങളും കൂട്ടിയിണക്കി നൽകുന്ന തന്ത്രമാണ് കമ്പനികൾ ഇപ്പോൾ സ്വീകരിക്കുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News