ആക്‌ടിവിഷനുമായുള്ള മൈക്രോസോഫ്റ്റിന്റെ ലയനം; അറിയേണ്ടതെല്ലാം

കഴിഞ്ഞ വർഷം ജനുവരിയിലാണ് മൈക്രോസോഫ്റ്റ് ആക്ടിവിഷൻ ബിഡ് പ്രഖ്യാപിച്ചത്.

Update: 2023-07-14 12:17 GMT
Editor : banuisahak | By : Web Desk
Advertising

വീഡിയോ ഗെയിം നിർമ്മാതാക്കളായ ആക്ടിവിഷൻ ബ്ലിസാർഡിനെ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്‌റ്റിന്റെ നീക്കത്തെ വിലക്കിയ നടപടി യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ നിരസിച്ചു. 69 ബില്യൺ ഡോളറിന്റ (ഏകദേശം 5,67,00 കോടി രൂപ) ഏറ്റെടുക്കൽ താൽക്കാലികമായി നിർത്താനുള്ള ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി)യുടെ ഹരജിയാണ് ചൊവ്വാഴ്ച ജില്ലാ ജഡ്ജി ജാക്വലിൻ സ്കോട്ട് കോർലി നിരസിച്ചത്. 

വിധി വന്നതിന് പിന്നാലെ ലോകമെമ്പാടുമുള്ള റെഗുലേറ്റർമാരിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് കമ്പനിക്ക് ലഭിക്കുന്നത്. കോടതി വിധി മൈക്രോസോഫ്‌റ്റിന്റെ വിജയത്തെയും ഒപ്പം റെഗുലേറ്റർമാർക്കുള്ള തിരിച്ചടിയേയുമാണ് സൂചിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

എന്താണ് ആക്ടിവിഷൻ കരാർ?

കഴിഞ്ഞ വർഷം ജനുവരിയിലാണ് മൈക്രോസോഫ്റ്റ് ആക്ടിവിഷൻ ബിഡ് പ്രഖ്യാപിച്ചത്. കുതിച്ചുയരുന്ന വീഡിയോ ഗെയിമിംഗ് വിപണിക്ക് കൂടുതൽ ശക്തി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

ലോകത്തിലെ ഏറ്റവും വലിയ ഗെയിമിങ്ങ് കമ്പനിയായ ടെൻസെന്റിനെയും ഏറ്റവും വലിയ വീഡിയോ ഗെയിം കൺസോൾ കമ്പനിയും ഏറ്റവും വലിയ വീഡിയോ ഗെയിം പബ്ലിഷമൈക്രോസോഫ്റ്റ് ആക്ടിവിഷൻ ബിഡ്,റുമായ സോണിയെയും ഏറ്റെടുക്കുകയും മെറ്റാവേർസിലെ നിക്ഷേപത്തിന് അടിത്തറയിടുകയും ചെയ്യുകയായിരുന്നു പ്രധാന ഉദ്ദേശം. വെർച്വൽ റിയാലിറ്റി (വിആർ) അല്ലെങ്കിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും കമ്പനി പറഞ്ഞിരുന്നു. 

ആന്റിട്രസ്റ്റ് ആശങ്കകൾ ശമിപ്പിക്കാൻ, Xbox-ന്റെ ഉടമസ്ഥതയിലുള്ള മൈക്രോസോഫ്റ്റ്, ഫെബ്രുവരിയിൽ, എതിരാളികൾക്ക് ലൈസൻസിംഗ് ഡീലുകൾ നൽകാൻ തയ്യാറാണെന്നും എന്നാൽ ആക്ടിവിഷന്റെ ലാഭകരമായ കോൾ ഓഫ് ഡ്യൂട്ടി ഫ്രാഞ്ചൈസി വിൽക്കില്ലെന്നും അറിയിച്ചു.

ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ എന്താണ് പറയുന്നത്? 

ഏപ്രിലിൽ കരാർ തടഞ്ഞ ബ്രിട്ടന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റർ, കരാർ നിർത്തിവയ്ക്കാനുള്ള എഫ്‌ടിസിയുടെ അഭ്യർത്ഥന ഫെഡറൽ യുഎസ് ജഡ്ജി നിരസിച്ചതിനെത്തുടർന്ന് അഭിപ്രായം മാറ്റുകയായിരുന്നു. ഓഗസ്റ്റ് 29 വരെ തീരുമാനമെടുക്കാനുള്ള സമയപരിധി സിഎംഎ നീട്ടിയിട്ടുണ്ട്. 

യുഎസ് ആന്റിട്രസ്റ്റ് റെഗുലേറ്ററിനും ബ്രിട്ടന്റെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റിക്കും ഇടപാടിനെക്കുറിച്ച് വ്യത്യസ്ത ആശങ്കകളുണ്ട്. 

ഡീൽ, ആക്റ്റിവിഷന്റെ ഗെയിമിന്റെ ഗുണനിലവാരം അല്ലെങ്കിൽ നിൻടെൻഡോ കൺസോളുകൾ, സോണി ഗ്രൂപ്പിന്റെ പ്ലേസ്റ്റേഷൻ എന്നിവ പോലുള്ള എതിരാളി കൺസോളുകളിൽ തിരിച്ചടിയാകുമെന്നാണ് എഫ്ടിസി പറയുന്നത്. ഏത് ഉപകരണത്തിലും പ്ലേ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനാൽ, ക്ലൗഡ് ഗെയിമിംഗിനെക്കുറിച്ചുള്ള മത്സര വിരുദ്ധ ആശങ്കകൾ കാരണം ബ്രിട്ടനിലെ സിഎംഎ കരാർ നിർത്തി വെക്കുകയും ചെയ്തിരുന്നു. 

എന്നാൽ, മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്ന പ്രതിവിധികൾ അവരുടെ ആശങ്കകളെ പരിഹരിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പറഞ്ഞതോടെ, മെയ് മാസത്തിൽ EU ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ ഈ ഇടപാടിന് അംഗീകാരം നൽകുകയായിരുന്നു.

ബ്രസീൽ, ചിലി, സെർബിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ നിരുപാധിക അനുമതി നൽകിയിട്ടുണ്ട്. 

യുഎസ് ജഡ്ജി ഇടപാടിന് പച്ചക്കൊടി കാട്ടിയായതോടെ കോമ്പറ്റിഷൻ മാർക്കറ്റിങ് അതോറിറ്റിയുടെ  (സിഎംഎ) ആശങ്കകൾ പരിഹരിക്കുന്നതിന് ഇടപാട് എങ്ങനെ മാറ്റാമെന്ന് പരിഗണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മൈക്രോസോഫ്റ്റ് വൈസ് ചെയർമാൻ ബ്രാഡ് സ്മിത്ത് പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News