അതിശയിപ്പിക്കാൻ റെഡ്മി 10 പ്രൈം; മോഹിപ്പിക്കും വില

റെഡ്മി 10 പ്രൈം എന്ന് പേരിട്ട ഫോൺ കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറക്കിയ റെഡ്മി 9 പ്രൈമിന്റെ പിൻഗാമിയായാണ് എത്തുന്നത്. റെഡ്മി 9ന്റെ പരിഷ്‌കരിച്ച പതിപ്പാണ് റെഡ്മി 10 പ്രൈം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Update: 2021-09-06 04:40 GMT
Editor : rishad | By : Web Desk
Advertising

റെഡ്മി പരമ്പരയിലെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി ഷവോമി. റെഡ്മി 10 പ്രൈം എന്ന് പേരിട്ട ഫോൺ കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറക്കിയ റെഡ്മി 9 പ്രൈമിന്റെ പിൻഗാമിയായാണ് എത്തുന്നത്. റെഡ്മി 9ന്റെ പരിഷ്‌കരിച്ച പതിപ്പാണ് റെഡ്മി 10 പ്രൈം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നാല് ക്യാമറ സെറ്റ് അപ്പും പഞ്ച്‌ഹോൾ ഡിസ്‌പ്ലെയിലുമാണ് ഫോണ്‍ എത്തുന്നത്. 

വിലകൊണ്ടും ഫോൺ സാധാരണക്കാരെ മോഹിപ്പിക്കും. 50 മെഗാപിക്‌സലിന്റെ പ്രൈമറി സെൻസർ, ഏറ്റവും പതിയ ആൻഡ്രോയിഡ് പതിപ്പ് എന്നിവയും റെഡ്മി 10 പ്രൈമിന് മാറ്റ് കൂട്ടുന്നു. മീഡിയടെക് ഹീലിയോ ഏ88 ചിപ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണിതെന്ന പ്രത്യേകതയുമുണ്ട്.

4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് വേരിയന്റും ഉള്ള അടിസ്ഥാന വേരിയന്റിന് റെഡ്മി 10 പ്രൈം ഇന്ത്യയില്‍ 12,499 രൂപയാണ് വില. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് വേരിയന്റിനും 14,499 രൂപയാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 750 രൂപ കിഴിവ് ലഭിക്കും. ആമസോണ്‍ ഇന്ത്യ, ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവയില്‍ നിന്ന് സെപ്റ്റംബര്‍ 7 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്, അത് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ആണ് ഫോണിന്റെ സംരക്ഷണം. ഓഡിയോയ്ക്കായി ഡ്യുവല്‍ സ്പീക്കര്‍ സജ്ജീകരണവുമുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5-ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വെള്ള, കറുപ്പ് നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News