എന്ത് വിധിയിത്? ഡ്യൂരബിലിറ്റി ടെസ്റ്റിനിടെ പൊട്ടിത്തെറിച്ച് ഗൂഗിളിന്റെ പിക്‌സൽ 10 പ്രോ ഫോൾഡബിൾ മോഡൽ

ജെറിയുടെ ടെസ്റ്റോടെ ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണിനെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളും ചോദ്യങ്ങളും ഉയരുന്നുണ്ട്.

Update: 2025-10-15 11:03 GMT

ഗൂഗിളിന്റെ പിക്‌സൽ 10 പ്രോ ഫോൾഡബിള്‍ മോഡലില്‍ നിന്നും പുക ഉയരുന്നു Photo- JerryRigEverything Youtube

ന്യൂയോര്‍ക്ക്: കുറച്ച് മുമ്പാണ് പിക്‌സൽ 10 പ്രോ എന്ന പേരിൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഗൂഗിൾ പുറത്തിറക്കിയത്. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നുമൊക്കെ സംരക്ഷണം നൽകുന്ന ഐപി68 റേറ്റിങ് ഉളള ആദ്യ സ്മാർട്ട്‌ഫോൺ എന്ന വിശേഷണവുമായാണ് കമ്പനി അവതരിച്ചത്.

വൻ ആവേശത്തോടെ എത്തിയ മോഡലാണിപ്പോൾ ടെക് ലോകത്തെ ചർച്ച. അതാകട്ടെ ഒരു നെഗറ്റീവ് കാര്യത്തിലും. മോഡലിന്റെ ഡ്യൂരബിലിറ്റി ടെസ്റ്റിനിടെ തീപിടിച്ചതാണ് കമ്പനിയേയും ഉപഭോക്താക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്. പ്രമുഖ ടെക് റിവ്യൂവർ ജെറി റിഗ് എവരിതിങിന്റെ(JerryRigEverything) ടെസ്റ്റിനിടെയാണ് മോഡല്‍ തീപിടിച്ചത്. ഫോൺ വളച്ചുനോക്കുന്നതിനിടെയാണ് ആന്റിന ലൈനിൽ നിന്ന് തീപ്പൊരി വന്നത്. സ്മാർട്ട്ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് ജെറിറിഗ്സ്എവരിതിംഗ് പറയുന്നത്.

Advertising
Advertising

ബാറ്ററി മുഴുവനായും തന്നെ പൊട്ടിത്തെറിച്ചെന്നും അദ്ദേഹം പറയുന്നു. ഇതാദ്യമായാണ് തന്റെ പരീക്ഷണങ്ങളില്‍ ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. താൻ ഇതുവരെ പരീക്ഷിച്ചതിൽ വച്ച് ഏറ്റവും ദുർബലമായ ഫോള്‍ഡബിള്‍ ഫോൺ എന്നാണ് അദ്ദേഹം പിക്സൽ 10 പ്രോയെ വിശേഷിപ്പിച്ചത്. മോഡലിന്റെ ആന്റിന ലൈനാണ് പ്രശ്‌നക്കാരനെന്നും അത് അപകടകരമായ നിലയിലൂടെയാണ് പോകുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം ഗൂഗിൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

അതേസമയം ജെറിയുടെ ടെസ്റ്റോടെ ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണിനെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളും ചോദ്യങ്ങളും ഉയരുന്നുണ്ട്.  ഒഎല്‍ഇഡി ഡിസ്പ്ലേയാണ് മോഡലിന് നല്‍കിയിരിക്കുന്നത്. 3എന്‍എം പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള Google Tensor G5-ലാണ് ഉപകരണം പ്രവർത്തിക്കുന്നത്. 7 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളുള്ള ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണിത്. ഒരു ലക്ഷത്തിന് മേലെയാണ് വില. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News