5,000 എം.എ.എച്ച് ബാറ്ററി, 50 മെഗാപിക്‌സൽ ക്യാമറ; പുതിയ സ്മാർട്ട്‌ഫോണുമായി ഇൻഫിനിക്‌സ്‌

ഇൻഫിനിക്‌സ് സ്മാർട്ട് 8 പ്രോ എന്നാണ് മോഡലിന്റെ പേര്. കമ്പനി നേരത്തെ ഇറക്കിയ സ്മാർട്ട് 8 പരമ്പരയിലെ പുതിയ മോഡലാണിത്.

Update: 2024-01-29 05:27 GMT

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച് ഇൻഫിനിക്‌സ്. ഇൻഫിനിക്‌സ് സ്മാർട്ട് 8 പ്രോ എന്നാണ് മോഡലിന്റെ പേര്. കമ്പനി നേരത്തെ ഇറക്കിയ സ്മാർട്ട് 8 പരമ്പരയിലെ പുതിയ മോഡലാണിത്.

50 മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറയാണ് പ്രധാന പ്രത്യേകത. 6.6 ഇഞ്ചിന്റെ ഐപിഎസ് എൽ.സി.ഡി ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. 500നിറ്റ്‌സ് ആണ് ഡിസ്‌പ്ലെ(സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലെക്ക് കൊടുക്കാവുന്ന പരമാവധി ബ്രൈറ്റ്നസ്- സൺലൈറ്റിൽ വരെ മങ്ങലില്ലാതെ കാണാനാകും).

മീഡിയടെക് ഹീലിയോ ജി36 എസ്.ഒ.സിയാണ് പ്രൊസസർ. 8ജിബി റാം, ആൻഡ്രോയിഡ് 13(ഗോ എഡിഷൻ), 5000 എം.എ.എച്ച് ബാറ്ററി, 10 വാട്ടിന്റെ ചാർജർ എന്നിവയൊക്കൊണ് മറ്റു പ്രത്യേകതകൾ. കമ്പനി ഇതുവരെ വിലവിവരം പുറത്തുവിട്ടിട്ടില്ല. 4ജിബി, 8ജിബി, 64 ജിബി, 128 ജിബി റാമിൽ മോഡൽ ലഭ്യമാകും എന്നാണ് വിവരം. വെളള, റെയിൻബോ ബ്ലൂ, ഗോൾഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭിക്കും. 

വരും ദിവസങ്ങളിലെ വിലവിവരം കമ്പനി പുറത്തുവിടുകയുള്ളൂ. സാധാരണക്കാരുടെ പോക്കറ്റിന് അനുസരിച്ചുള്ള വിലയാകും എന്നാണ് വിവിധ ടെക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് കമ്പനിയായ ഇൻഫിനിക്‌സിന്റെ ആവശ്യക്കാരെല്ലാം ഗുണവും വിലയിൽ കുറവും ആഗ്രഹിക്കുന്നവരാണ്. അവരെ തൃപ്തിപ്പെടുത്തിയുള്ളതാകും പുതിയ മോഡലെന്നാണ് വിവരം. 

Summary-Infinix Smart 8 Pro With 50-Megapixel Camera, 5,000mAh Battery Launched

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News