ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ? ആപ്പിളിന്റെ '17നിട്ട്' കൊട്ടി സാംസങ്‌

#ICant എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സാംസങ് ആപ്പിളിനെ കളിയാക്കിയുള്ള പോസ്റ്റുകളെല്ലാം

Update: 2025-09-10 17:05 GMT

ന്യൂയോർക്ക്: ഐഫോൺ 17 സീരിസ് പുറത്തിറക്കിയതിന് പിന്നാലെ 'കളിയാക്കി' എതിരാളിയായ സാംസങ്. ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ എന്നായിരുന്നു സാംസങ് എക്‌സിൽ പങ്കുവെച്ചത്. ഏറ്റവും കനം കുറഞ്ഞ ഫോൺ എന്ന ഐഫോൺ 17 എയറിനെ ഉന്നമിട്ടായിരുന്നു സാംസങിന്റെ കൊട്ട്.

'Let us know it when it folds' ( ഇത് മടക്കിക്കഴിഞ്ഞാല്‍ ഞങ്ങളെ അറിയിക്കുക) എന്ന 2022ലെ പോസ്റ്റ് ഷെയര്‍ പങ്കുവെച്ചുകൊണ്ടാണ് പുതിയ പോസ്റ്റ്. ഇനിയും പുറത്തിറങ്ങാനുള്ള ആപ്പിളിന്റെ ഫോള്‍ഡബിള്‍ മോഡലിനെക്കൂടി ലക്ഷ്യമിട്ടാണിത്.

ഇന്നലെ നടന്ന ഇവന്റിൽ നാല് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയത്. ഐഫോൺ 17, എയർ, പ്രോ, മാക്‌സ് എന്നിങ്ങനെയാണ് മോഡലുകൾ. ഇതിൽ ഐഫോൺ എയറാണ് ഈ വർഷത്തെ പ്രത്യേകത. സ്മാർട്ട്‌ഫോണുകളിലെ ഏറ്റവും കനംകുറഞ്ഞ മോഡൽ എന്നാണ് കമ്പനിയുടെ അവകാശവാദം.

Advertising
Advertising

#ICant എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സാംസങ് ആപ്പിളിനെ കളിയാക്കിയുള്ള പോസ്റ്റുകളെല്ലാം പങ്കുവെച്ചിരിക്കുന്നത്. ഐഫോണിലെ 48 എംപി ട്രിപ്പിള്‍ ക്യാമറയേയും സാംസങ് കളിയാക്കി. '48MP x 3 still doesn't equal 200MP'' (മൂന്ന് 48 എംപി ഇപ്പോഴും 200 എംപിയ്ക്ക് തുല്യമല്ല) എന്ന് സാംസങ് പറഞ്ഞു.


കനംകുറഞ്ഞ മോഡലുകളുമായി ആന്‍ഡ്രോയിഡ് നിര്‍മാതാക്കള്‍ നേരത്തെ തന്നെ വിപണിയിലുണ്ട്. 48 എംപി ക്യാമറയും കടന്ന് പല ആന്‍ഡ്രോയിഡ് ഫോണുകളും 100 എംപിയും 200 എംപിയുമെല്ലാമുള്ള ക്യാമറകളുള്ള മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. ഇതിനിടയ്ക്കാണ് 48 മെഗാപിക്സലും കൊണ്ട് ആപ്പിള്‍ പുതിയ മോഡല്‍ ഇറക്കിയിരിക്കുന്നത്. ഇതൊക്കെയാണ് ആപ്പിളിനെ കൊട്ടാന്‍ സാംസങ് എടുത്തത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News