ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി ജിയോ

പുതിയ മോഡലിൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമുണ്ട്.

Update: 2024-07-24 14:37 GMT
Editor : rishad | By : Web Desk

മുംബൈ: ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി ജിയോ. പുതിയ മോഡലിൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമുണ്ട്.

യു.പി.ഐ ഇൻ്റഗ്രേഷൻ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡൽ എത്തിയിരിക്കുന്നത്. വില 1399 രൂപയാണ്.

ഉപയോക്താക്കൾക്ക് പ്രാദേശിക ഭാഷകളിൽപ്പോലും സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും കഴിയും. ബ്രാൻഡുകൾ, ബിസിനസുകൾ, ഓർഗനൈസേഷനുകൾ, ഗവൺമെൻ്റുകൾ എന്നിവയുമായി ഒരു 2-വേ ഇൻ്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാർത്താ അപ്‌ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്‌ബാക്ക് നൽകാനും ഒക്കെ കഴിയും.

28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കും. 123 രൂപയുടെ പ്ലാനിൽ 14 ജി.ബി ഡാറ്റയും 1234 രൂപയുടെ പ്ലാനിൽ 168 ജിബി ഡാറ്റയും ലഭിക്കും.

കഴിഞ്ഞ വർഷമാണ് ജിയോ ഇന്ത്യയിൽ ജിയോ ഭാരത് ഫോണുകൾ അവതരിപ്പിച്ച്. താങ്ങാനാവുന്ന നിരക്കിൽ 4ജി ഫോണുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ ഭാരത് സീരിസ് അവതരിപ്പിച്ചത്. ജിയോ ഭാരത് വി2, ജിയോ ഭാരത് വി2 കാർബൺ എന്നീ രണ്ട് വേർഷനുകളാണ് അവതരിപ്പിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News